‘കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ബിജെപിക്ക് അനുകൂലം’; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പി കെ കൃഷ്ണദാസ്

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. മകളുടെ വിവാഹക്കാര്യമായി ബന്ധപ്പെട്ട് ആണ് അദ്ദേഹത്തെ കണ്ടത്. കൂടിക്കാഴ്ചയിൽ കേരളത്തെ രാഷ്ട്രീയത്തെക്കുറിച്ച് പ്രധാനമന്ത്രിയുമായി സംസാരിച്ചു.

കേരളത്തിലെ ബിജെപിയുടെ പ്രവർത്തനത്തെക്കുറിച്ചും പ്രചരണത്തെക്കുറിച്ചും അദ്ദേഹം ചോദിച്ചു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ബിജെപിക്ക് അനുകൂലം എന്ന പ്രധാനമന്ത്രി വിലയിരുത്തി.

‘ഈ മാസം 22ന് മകൾ നിവേദിതയുടെ വിവാഹമാണ്, കണ്ണൂരിൽ വച്ച് നടക്കുന്ന വിവാഹത്തിന് ക്ഷണിക്കുന്നതിനും അനുഗ്രഹത്തിനുമായി കുടുംബത്തോടൊപ്പം ഭാരതത്തിന്റെ ആദരണീയ പ്രധാനമന്ത്രി നരേന്ദ്രമോദിജിയെ സന്ദർശിച്ചു’…- പി കെ കൃഷ്ണദാസ് ഫേസ്ബുക്കിൽ കുറിച്ചു

നടി ആക്രമിച്ച കേസ്, നിയമം നിയമത്തിന്റെ വഴിക്ക് പോകും. അതിജീവിതക്കൊപ്പമാണ് ബിജെപിയെന്ന് ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. നടിക്കൊപ്പം മാത്രമല്ല സമൂഹത്തില്‍ പീഡനമേറ്റ എല്ലാ അതിജീവിതമാര്‍ക്കും പാര്‍ട്ടിയുടെ പിന്തുണയുണ്ടാകുമെന്നും കൃഷ്ണദാസ് പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*