വി ഡി സതീശന്റെ ജാഥ തിരുവനന്തപുരത്ത് എത്തുമ്പോൾ പുതുയുഗം പിറക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. സെമി ജയിച്ച ടീമിനെ കാണാൻ വൻ ജനം ഉണ്ട്. ജനങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കാണാൻ ഒരുപാട് ആളുകൾ ഇവിടെ തടിച്ചുകൂടി. നിരാശപ്പെടേണ്ടി വരില്ല കപ്പും കൊണ്ടെ യുഡിഎഫ് പോകും. അതിനു ഞങ്ങൾ കൂടെ ഉണ്ട്. കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ ഉറപ്പാക്കാക്കുമെന്നും അദ്ദേഹം പറഞ്ഞു.
LDF ജാഥയെ പരിഹസിച്ച് കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. ഇതിന് മുമ്പ് ഒരു ജാഥ കണ്ടു. ആളില്ലാത്ത ജാഥ, ബംഗാളികളാണ് ജാഥയിൽ കൂടുതൽ. ബംഗാളിൽ നിന്ന് വന്നവരാണ് ജാഥയിൽ കാണാൻ സാധിച്ചത്. ആളില്ലാത്ത ബുദ്ധിമുട്ട് അവർ അനുഭവിക്കുന്നു. അപ്പന്റെ സ്വർണ്ണം കട്ടവരെ വെറുതെ വിടില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ഇപ്പോൾ പോറ്റിയേ ഇറക്കിയെ എന്ന് പാടേണ്ട സ്ഥിതി. അയ്യപ്പന്റെ സ്വർണ്ണം കട്ടത് പൊറുക്കാൻ കഴിയില്ല. ജനങ്ങൾ മൊത്തം ബുദ്ധിമുട്ടിലാണ്. യുഡിഎഫ് ഗവൺമെന്റ് ഭരിച്ചിരുന്നപ്പോൾ ഞങ്ങളുടെ നേട്ടങ്ങൾ ചൂണ്ടിക്കാട്ടി. കഴിഞ്ഞ 10 കൊല്ലം ഒരു നേട്ടവും പറയാൻ സർക്കാരിനില്ല.
പുതു തലമുറ നാട് വിടുകയാണ്. ഞങ്ങളുടെ കൈയിൽ പ്രതിവിധിയുണ്ട് യുഡിഎഫ് വരുമ്പോൾ കാണിച്ചുതരാം. എല്ലാ കാര്യങ്ങളിലും ഞങ്ങളുടെ കൈയിൽ പ്രതിവിധിയുണ്ട്. ഫൈനലിൽ ഞങ്ങൾ കപ്പ് അടിക്കും. പുതിയ യുഗം പിറക്കും. യുഡിഎഫ് വരും, ഇനി നിങ്ങളുടെ ടൈം അല്ല ഞങ്ങളുടെ ടൈം ആണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.



Be the first to comment