സിപിഐഎം നേതാവ് പികെ ശ്രീമതി ടീച്ചറുടെ ബാഗും ഫോണും മോഷണം പോയി. മഹിളാ അസോസിയേഷൻ സമ്മേളനത്തിന് ബിഹാറിലേക്ക് പോകും വഴിയാണ് മോഷണം. ബാഗ്, മൊബൈൽഫോൺ, പണം, ഐഡൻ്റിറ്റി കാർഡുകൾ ഉൾപ്പെടെ എല്ലാം മോഷണം പോയി. കൊൽക്കത്തയിൽ നിന്ന് സമ്മേളനത്തിന് ബീഹാറിലെ സമസ്തിപൂരിലേക്ക് ട്രെയിനിൽ പോകുമ്പോഴാണ് മോഷണം നടന്നത്. ദൽസിംഗ്സാരായി റെയിൽവേ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
മഹിളാ അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറി മറിയം ധാവ്‌ളയ്‌ക്കൊപ്പമായിരുന്നു പി.കെ.ശ്രീമതി യാത് ചെയ്തിരുന്നത്. ട്രെയിനിൽ യാതൊരു സുരക്ഷ ഉണ്ടായിരുന്നില്ലെന്നും പരാതി പറഞ്ഞിട്ടും പോലീസുകാർപോലും നിരുത്തരവാദപരമായിട്ടാണ് പെരുമാറിയതെന്നും പി.കെ.ശ്രീമതി ആരോപിച്ചു.



Be the first to comment