തദ്ദേശ തിരഞ്ഞെടുപ്പിൽ ലീഗിനും UDF നും വലിയ മുന്നേറ്റം ഉണ്ടായെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. സർക്കാരിന്റെ വീഴ്ചകളാണ് UDF ജയത്തിന് കാരണം. ഒരു പ്രത്യേക ജനത്തെയും പ്രദേശത്തെയും അവഹേളിച്ചവരെ LDF ചേർത്ത് പിടിച്ചു. അതിന് ജനം മറുപടി നൽകി.
നിയമസഭാ തിരഞ്ഞെടുപ്പിൽ UDFന് ഈസി വാക്കോവർ ഉണ്ടാകും. ജനവികാരം മാനിച്ച് മുന്നോട്ടു പോകും. ജമാഅത്തെ ഇസ്ലാമിയുമായി ഈ തിരഞ്ഞെടുപ്പിലും LDF ബന്ധം പുലർത്തുന്നു. കാസർഗോഡ് ,പാലക്കാട് ജില്ലകളിലാണ് ഈ കൂട്ടുകെട്ട് എന്നും പി എം എ സലാം ബ്യാക്തമാക്കി.
ജമാഅത്തെ ഇസ്ലാമി – ബന്ധം UDF ധാരണ ഉണ്ടാക്കിയിട്ടില്ല. നീക്കുപോക്ക് ഉണ്ടാകാം. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തരം ബന്ധം വേണോ എന്ന് UDF ആണ് തീരുമാനിക്കേണ്ടത്. മുന്നണി വിപുലീകരണം ചർച്ച ചെയ്തു.
UDFന്റ അടിത്തറ വിപുലപ്പെടുത്തണം. കേരള കോൺഗ്രസ് മാണി വിഭാഗത്തെ കൊണ്ടുവരുന്നതിൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ല. അഭിപ്രായം UDFൽ പറയും. ആഹ്ലാദപ്രകടനം, അശ്ലീല പരാമർശങ്ങൾ എല്ലാവരും ഒഴിവാക്കണം.
അക്രമ സംഭവങ്ങൾ ഉണ്ടാകരുത്. പോലീസ് സഹായത്തോടെ സിപിഐ എം പ്രവർത്തകരാണ് അക്രമം നടത്തുന്നത്. പാലക്കാട് ബിജെപി യെ ഭരണത്തിൽ നിന്ന് മാറ്റി നിർത്താനുള്ള തീരുമാനം UDF എടുക്കും. SIR ന്യൂനപക്ഷങ്ങളെ മാത്രമല്ല, എല്ലാവരെയും ബാധിക്കും.
ശബരിമല വിഷയം പുതിയ പ്രതികൾ ഇനിയും ഉണ്ടാകും. വരുനാളുകളിൽ അത് വ്യക്തമാകും. മോഷ്ടിക്കുന്നത് ശരിയല്ല എന്ന് പറയാനെങ്കിലും CPIM തയ്യാറാക്കണമെന്നും പി എം എ സലാം ആവശ്യപ്പെട്ടു.



Be the first to comment