‘കേന്ദ്രം ജനാധിപത്യ മര്യാദ പാലിക്കണം, ഇത് ഭരണകൂടത്തിന്റെ പരിപാടിയാണ്, രാഷ്ട്രീയ പാർട്ടിയുടെ പരിപാടി അല്ല’; പി എം എ സലാം

കേന്ദ്ര നടപടിക്കെതിരെ മുസ്ലിം ലീഗ്. ജനാധിപത്യ ഫെഡറൽ സംവിധാനത്തിൽ സംസ്ഥാനം ഭരിക്കുന്നവരോട് പരിഗണന കാണിക്കണമെന്ന് പി എം എ സലാം ആവശ്യപ്പെട്ടു. ദേശീയ പാത സംസ്ഥാനവും കേന്ദ്രവും രക്ഷകർതൃത്വം അവകാശപ്പെടുന്നുണ്ട് ഇതിൻ്റെ ഭാഗമാണോ എന്ന് പരിശോധിക്കണം. പ്രധാനമന്ത്രിയുടെ പരിപാടിയിൽ നിന്ന് മുഹമ്മദ് റിയാസിനെ ഒഴിവാക്കിയ കേന്ദ്രം ജനാധിപത്യ മര്യാദകൾ പാലിക്കണം.

കേന്ദ്ര സർക്കാർ ആയാലും സംസ്ഥാന സർക്കാർ ആയാലും ഭരിക്കുന്ന പാർട്ടിയിലെ ജനപ്രതിനിധികളെ മാത്രം നോക്കിയാൽ പോര. നിയമസഭയിൽ പ്രാതിനിധ്യം ഇല്ലാത്ത പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റിനെ പ്രധാനമന്ത്രിയുടെ പരുപാടിയിൽ പങ്കെടുപ്പിക്കുന്നുണ്ട്. ജനാധിപത്യത്തോടുള്ള ബഹുമാനം നഷ്ടപെടുമ്പോഴാണ് ഇങ്ങനെ ഒക്കെ ചെയുന്നത്. ഭരണ കൂടത്തിന്റെ പരിപാടിയാണ്, രാഷ്ട്രീയ പാർട്ടിയുടെ പരിപാടി അല്ലെന്നും പി എം എ സലാം വിമർശിച്ചു.

ലീഗിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകില്ല. സീറ്റ് ചർച്ച അന്തിമ ഘട്ടത്തിൽ ജയമാണ് ലക്ഷ്യം. UDF ന് കൂടുതൽ സീറ്റ് വേണം വിജയ സാധ്യത പരിഗണിച്ച് സീറ്റുകൾ വെച്ച് മാറും. ഇക്കാര്യത്തിൽ ചർച്ച തുടരും. ഉടൻ തീരുമാനം. ലീഗ് ഭാരവാഹി യോഗം ഇന്ന് 2 മണിക്ക് നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*