ബിജെപി ജില്ലാ പ്രസിഡന്റുമായി ഉണ്ടായ കയ്യാങ്കളിയിൽ പ്രതികരണവുമായി എസ്എഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ

ബിജെപി ജില്ലാ പ്രസിഡന്റുമായി ഉണ്ടായ കയ്യാങ്കളിയിൽ പ്രതികരണവുമായി എസ്എഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ. കോഴിക്കോട് നടന്ന ചർച്ചക്കിടെയാണ് ബിജെപി ജില്ല പ്രസിഡന്റ് പ്രശാന്ത് ശിവനുമായി കയ്യാങ്കളിയുണ്ടായത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ആർഷോയുടെ പ്രതികരണം.

‘ചാണകത്തിൽ ചവിട്ടാതിരിക്കുക എന്നത് പോലെ തന്നെ ചാണകത്തെ ചവിട്ടാതിരിക്കുക എന്നതും ചില സന്ദർഭങ്ങളിൽ പക്വതയുള്ള രാഷ്ട്രീയ തീരുമാനമാണ്’. പി.എം ആർഷോ ഫേസ്ബുക്കിൽ കുറിച്ചു.

കഴിഞ്ഞ ദിവസം പാലക്കാട് വച്ച് നടന്ന ചർച്ചക്കിടെയാണ് ബിജെപി ജില്ല പ്രസിഡന്റ് പ്രശാന്ത് ശിവൻ സിപിഐഎം പ്രതിനിധിയായി പങ്കെടുത്ത പി.എം ആർഷോയുമായി തർക്കത്തിലായത്. തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയിരുന്നു. ഇതിലാണ് പ്രതികരണവുമായി ആർഷോ രംഗത്തുവന്നത്.

ചാനൽ സംവാദത്തിനിടെ സി.പി.ഐ.എം പാലക്കാട് നഗരസഭയിൽ പത്ത് സീറ്റ് നേടിയാൽ താൻ രാഷ്ട്രീയം നിർത്തുമെന്ന് പ്രശാന്ത് ശിവന്റെ വെല്ലുവിളിയാണ് ബഹളത്തിന് തുടക്കമിട്ടത്. പ്രശാന്ത് ശിവൻ മോശമായ പദപ്രയോഗം നടത്തിയെന്ന് ആരോപിച്ച് സി.പി.എം പ്രവർത്തകർ എഴുന്നേറ്റതോടെ ബി.ജെ.പി പ്രവർത്തകരും പ്രതികരിച്ചു.ഇതിനിടെ നേതാക്കൻമാർ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. പൊലീസ് ഇടപെട്ടാണ് ഇടപെട്ടാണ് പ്രവർത്തകരെ പിടിച്ചുമാറ്റിയത്.

Be the first to comment

Leave a Reply

Your email address will not be published.


*