ജാതി അധിക്ഷേപം നടത്തിയ അധ്യാപിക വിജയകുമാരിയെ ഡീൻ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. ജാതി അധിക്ഷേപം നടത്തിയ സിൻഡിക്കേറ്റ് അംഗങ്ങൾക്കെതിരെ നടപടി എടുക്കണമെന്നും പി എസ് സഞ്ജീവ് ആവശ്യപ്പെട്ടു. ജാതി അധിക്ഷേപ പരാതി നേരിട്ട വിപിൻ വിജയൻ സംസ്കൃതം എംഫിൽ പൂർത്തിയാക്കിയത് സി എൻ വിജയകുമാരിയുടെ കീഴിലാണ്.
പി എച്ച് ഡി പ്രവേശന ഘട്ടത്തിൽ തന്നെ വിജയകുമാരി വിപിനിനെതിരെ രംഗത്ത് വന്നിരുന്നു. തടയാൻ കാരണം ജാതിയാണ്. പി എച്ച് ഡി ഓപ്പൺ ഡിഫൻസ് അലങ്കോലമാക്കി. ഓപ്പൺ ഡിഫൻസ് ചെയർമാൻ ഇടപെട്ടാണ് പൂർത്തിയാക്കാൻ ആയത്.എന്നാൽ ഒപ്പിടാൻ തയ്യാറായില്ല. തുടർന്ന് ഓഫീസിൽ എത്തി ഒപ്പിടാൻ ആവശ്യപ്പെട്ടപ്പോൾ ജാതി പറഞ്ഞ് അധിക്ഷേപിച്ചുവെന്നും സഞ്ജീവ് ആരോപിച്ചു.
ഇതിനെതിരെ എസ് എഫ് ഐ മാത്രം സമരം ചെയ്യുന്നു. RSS ൻ്റെയും ബിജെപിയുടെയും സിൻഡിക്കേറ്റ് അംഗങ്ങൾ പറഞ്ഞത് എല്ലാവരും കേട്ടതാണ്. ജാതി നോക്കിയാണോ ഭക്ഷണം വിളമ്പുന്നവരെ കാണുന്നത്. ഇന്ന് ഗവർണറെ കാണാൻ പോയി. പി എസ് ഗോപകുമാറും, ടി ജി വിനോദം സർവ്വകലാശാലയുടെ ശാപം. അവരെ യൂണിവേഴ്സിറ്റിയിൽ നിന്ന് പുറത്താക്കണം.രജിസ്ട്രാർ കെ എസ് അനിൽ കുമാറിനെ വേട്ടയാടുന്നു.
അദ്ദേഹത്തെ പുറത്താക്കുന്നത് അംഗീകാരിക്കണമെന്നണ് VC യുടെ ആവശ്യം. അത് അംഗീകരിക്കാൻ കഴിയില്ല. ഡീൻ വിജയകുമാരിയെ പുറത്താക്കണം. മോഹനൻ കുന്നുമ്മലിനെയും BJP സിൻഡിക്കേറ്റ് അംഗങ്ങളെയും പുറത്താക്കണം. ഇല്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകും.
സി എൻ വിജയകുമാരിയ്ക്ക് എതിരെ വ്യാപക പരാതിയുണ്ട്. ശിരോവസ്ത്രം ധരിച്ചെത്തുന്ന വിദ്യാർത്ഥികൾക്കെതിരെ മതം പറയുന്നു. ബ്രാഹ്മണൻ അല്ലെങ്കിൽ സംസ്കൃതം പഠിക്കണ്ട എന്നാണ് വിജയകുമാരിയുടെ നിലപാട്. ചില വിദ്യാർത്ഥികളെ ഓഫീസ് റൂമിൽ കയറ്റില്ല. ചില ചിട്ടവട്ടങ്ങൾ ആ അധ്യാപികയ്ക്ക് ഉണ്ട്.
ബിജെപി സിൻഡിക്കെറ്റ് അംഗങ്ങൾ സർവകലാശാലയുടെ ശാപമാണെന്നും സർവകലാശാലയിൽ ജാതി വെറി നടത്തിയ ഇവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സഞ്ജീവ് ആവശ്യപ്പെട്ടു. സർവകലാശാല ആസ്ഥാനത്ത് ശക്തമായ സമരം സംഘടിപ്പിക്കുമെന്നും, ശാഖയിൽ നിന്നും പഠിച്ചത് അവിടെ ചെലവാക്കിയാൽ മതിയെന്നും ഇത് യോഗിയുടെ യു പി അല്ല, കേരളമാണെന്നും സഞ്ജീവ് ഒര്‍മിപ്പിച്ചു. കേരളത്തിലെ ഒരു സർവകലാശാലയുടെയും വി സി ആയി ഇരിക്കാൻ യോഗ്യത ഇല്ലാത്ത വ്യക്തിയാണ് വി സി മോഹൻ കുന്നുമ്മലെന്നും പി എസ് സഞ്ജീവ് പറഞ്ഞു.



Be the first to comment