വീണത് മൂന്നിൽ ഒരാൾ, സതീശൻ – ഷാഫി -രാഹുൽ എന്നിവരാണ് പൊളിറ്റിക്കൽ ക്രൈം സിൻഡിക്കേറ്റ്: പി സരിൻ

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺ​ഗ്രസിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ പ്രതികരണവുമായി സിപിഐഎം നേതാവ് പി സരിൻ. വീണത് പൊളിറ്റിക്കൽ ക്രൈം സിൻഡിക്കേറ്റ്. മൂന്നിൽ ഒരാൾ വീണുവെന്ന് പി സരിൻ വ്യക്തമാക്കി.

സതീശൻ – ഷാഫി -രാഹുൽ എന്നിവരാണ് സിൻഡിക്കേറ്റ്. രാഹുലിനെ ഉച്ചിയിൽ കൈ വച്ച് അനുഗ്രഹിച്ച സതീശനും വീഴും. വീണവനെ ഇപ്പോഴും കാത്തു സംരക്ഷിക്കുന്ന ഷാഫി പറമ്പിലും വീഴും. മൂവരും തമ്മിൽ ഹവാല ഇടപാടുണ്ടെന്നും പി സരിൻ ആരോപിച്ചു.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെ ശക്തമായ പ്രതികരണവുമായി ഡോ. സൗമ്യ സരിൻ രംഗത്തെത്തി. ‘ഇങ്ങനെ ഒരു ദിവസം വരുമെന്ന് നല്ല ബോധ്യം ഉണ്ടായിരുന്നു. പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്ന് കേട്ടിട്ടില്ലേ. അത് സംഭവിക്കാതെ എവിടെ പോകാൻ’ എന്ന് സൗമ്യ സരിൻ ഫേസ്ബുക്കില്‍ കുറിച്ചു. പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർത്ഥിത്വം സംബന്ധിച്ച് കോണ്‍ഗ്രസിലുണ്ടായ തർക്കം അടക്കം സൂചിപ്പിച്ചുകൊണ്ടാണ് സൗമ്യയുടെ കുറിപ്പ്.

എല്ലാവരും പറഞ്ഞു പരത്തിയ പോലെ തന്നെ സ്ഥാനാർഥി ആക്കണം എന്നതായിരുന്നില്ല, മറിച്ച് ഈ വൃത്തികെട്ടവനെ ഒരു കാരണവശാലും പാലക്കാടുകാരുടെ തലയിൽ കെട്ടി വെക്കരുത് എന്നതായിരുന്നു സരിൻ മുന്നോട്ട് വെച്ച ഒരേ ഒരാവശ്യം. പക്ഷെ അതിന് കിട്ടിയ മറുപടി എന്താണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അത്രയും പ്രതീക്ഷയറ്റാണ് കടുത്ത തീരുമാനങ്ങളിലേക്ക് പോകേണ്ടി വന്നത്. അത് തീർത്തും സരിന്റെ വ്യക്തിപരമായ തീരുമാനം ആയിരുന്നുവെന്നും അവർ കൂട്ടിച്ചേർക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*