‘മലപ്പുറം ,പാലക്കാട്, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകൾ വിഭജിക്കണം’: പി വി അൻവർ

മലബാറിനെതിരെയുള്ള അവഗണനക്ക് എതിരെ പ്രതിഷേധം നടത്തുമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി അൻവർ. തൃണമൂലിന്റെ നേതൃത്വത്തിൽ മലബാർ വികസന മുന്നേറ്റ മുന്നണിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തുക. 1984 ൽ കാസർഗോഡ് ഉണ്ടായ ശേഷം 40 വർഷം കഴിഞ്ഞിട്ടും ഒരു ജില്ലാ രൂപീകരണം നടന്നിട്ടില്ലെന്നും ജനസംഖ്യ ആനുപാതികമായി ജില്ലാ വിഭജനം കേരളത്തിൽ നടക്കുന്നില്ലെന്നും പി വി അൻവർ കുറ്റപ്പെടുത്തി.

1981 ൽ 14 ജില്ല ഉണ്ടായിരുന്ന തമിഴ്നാട് ഇപ്പോൾ 39 ജില്ല ആയി. തമിഴ്നാട് 19 ൽ നിന്ന് 39 ആയി. ഹരിയാന 12 ഉണ്ടായിരുന്നത് 22 ആയി. ജില്ലാ വിഭജനം നടക്കാത്തത് കേരളത്തിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്നും അൻവർ ആരോപിച്ചു. മലപ്പുറം ജില്ലയിൽ ജനസംഖ്യ 51 ലക്ഷം പിന്നിട്ടു.

ഇവിടെയുള്ളത് ഒരു കലക്ടറാണ്. 8 ലക്ഷം ഉള്ള വയനാട് ഒരു കളകടർ. ആരോഗ്യ രംഗത്ത് അടക്കം വലിയ പ്രതിസന്ധിയിലാണ്. കോഴിക്കോട് 38 ലക്ഷത്തോളം ജനം ഉണ്ട്. അവിടെയും വലിയ പ്രതിസന്ധി. വിദ്യാഭ്യാസ രംഗത്തെയും ഇത് വലിയ തോതിൽ ബാധിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളെക്കാൾ കൂടുതൽ ജനം കേരളത്തിൽ ഉണ്ട്. ഇന്ത്യയിലെ 8 സംസ്ഥാനങ്ങളെക്കാൾ ജനം മലപ്പുറം ജില്ലയിൽ മാത്രം ഉണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എല്ലാം സമാന പ്രശ്നങ്ങൾ ഉണ്ട്. ഏറ്റവും കൂടുതൽ ബാധിക്കുന്നത് മലബാറിനെ. മലപ്പുറം ,പാലക്കാട്, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകൾ വിഭജിക്കണമെന്നും അൻവർ ആവശ്യപ്പെട്ടു.

ചുരുങ്ങിയത് രണ്ടോ മൂന്നോ പുതിയ ജില്ലകൾ എങ്കിലും രൂപീകരിക്കണം. മലബാർ കേന്ദ്രീകരിച്ച് കോഴിക്കോട് സെമി സെക്രട്ടറിയേറ്റ് വേണം. മറ്റ് പല സംസ്ഥാനങ്ങളിലും സമാനമായി സെമി സെക്രട്ടറിയേറ്റ് ഉണ്ട്. കേരളത്തിലും അത് വേണം. മലബാറിൽ ഉള്ളവർക്ക് തിരുവനന്തപുരത്ത് എത്തുക വലിയ പ്രയാസമാണ്. കേരളത്തിലെ താലൂക്കുകളുടെയും വില്ലേജുകളുടെയുണ് എണ്ണം വർധിപ്പിക്കണം. എന്നാൽ ജനങ്ങൾക്ക് കാര്യം എളുപ്പം ആകുമെന്നും പി വി അൻവർ പറഞ്ഞു.

ജനങ്ങളുമായി സംവദിക്കാൻ യൂട്യൂബ് ചാനൽ തുടങ്ങുമെന്ന് പിവി അൻവർ വ്യക്തമാക്കി. കേരള നെക്സസ് എന്നാണ് ചാനലിന്റെ പേര്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയും പി.വി അൻവർ രംഗത്തെത്തി. വെള്ളാപ്പള്ളിയെ ചങ്ങലക്കിടണം. എന്ത് മോശമായാണ് മുസ്ലീം സമുതായത്തെ പറയുന്നത്. ആറ് മാസം കൊണ്ട് എന്ത് മാറ്റമാണ് വെള്ളാപ്പള്ളിക്ക് ഉണ്ടായത്. വികൃതമായി വർഗീയത പറയുന്നു. വെള്ളാപ്പള്ളി വർഗീയ തുടങ്ങിയത് നിലമ്പൂരിൽ നിനെന്നും അൻവർ ആരോപിച്ചു.

വെള്ളാപ്പള്ളിക്ക് പിണറായി കയ്യടിക്കുകയാണ്. വെള്ളാപ്പള്ളി പ്രതിപക്ഷ നേതാവിനെ പറഞ്ഞത് പരമ പന്നൻ എന്നാണ് പറഞ്ഞത്. അങ്ങനെ പറഞ്ഞത് ശരിയല്ല എന്ന് പറയാൻ നേതാക്കൾക്ക് ധൈര്യം ഉണ്ടോ?. കെപിസിസി പ്രസിഡന്റ് മിണ്ടിയോ. പ്രതിപക്ഷ നേതാവ് സ്വയം പ്രതിരോധിക്കുകയാണ്. പരമ പന്നൻ ,പെറ്റ് കൂട്ടുന്നു എന്ന വാക്കുകൾ വെള്ളാപ്പള്ളി പിൻവലിക്കണമെന്നും പി വി അൻവർ ആവശ്യപ്പെട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*