
കാഞ്ഞങ്ങാട് പടന്നക്കാട് പോക്സോ കേസിൽ വിധി തിങ്കളാഴ്ച. ഹൊസ്ദുർഗ് അതിവേഗ പോക്സോ കോടതി ജഡ്ജി പി എം സുരേഷാണ് കേസിൽ വിധി പറയുക. ഇന്ന് നടന്ന വാദത്തിൽ ഒന്നാംപ്രതി പി എ സലിം, സഹോദരി രണ്ടാം പ്രതി സുവൈബ എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. മാതാപിതാക്കളുടെ പ്രായാധിക്യവും, വിവാഹിതനാണെന്നതും പരിഗണിച്ച് ശിക്ഷയിൽ ഇളവ് വേണമെന്ന് പ്രതിഭാഗം വാദിച്ചു.
ഉറങ്ങിക്കിടന്ന കുട്ടിയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിനാൽ അപൂർവങ്ങളിൽ അപൂർവമായി പരിഗണിച്ചും, പ്രതി സ്ഥിരം കുറ്റവാളിയാണെന്നത് കണക്കാക്കിയും ശിക്ഷ നൽകണമെന്ന് വാദി ഭാഗവും വാദിച്ചു. 2024 മെയ് 15നാണ് കർണാടക സ്വദേശിയായ പ്രതി പി എ സലിം 10 വയസ്സുകാരിയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്. 9 ദിവസത്തിനുള്ളിൽ പ്രതി പിടിയിലായിരുന്നു.
Be the first to comment