
പാക് പാർലമെൻറിൽ നാടകീയ രംഗങ്ങൾ. പാകിസ്താനെ ദൈവം രക്ഷിക്കട്ടെ എന്ന് താഹിർ ഇഖ്ബാൽ എം പി. പാർലമെന്റിനിടെയാണ് പൊട്ടിക്കരഞ്ഞുകൊണ്ടുള്ള പരാമർശം. യുദ്ധത്തിൽ നിന്ന് രക്ഷിക്കണം. ‘അല്ലാഹു പാകിസ്താനികളെ സംരക്ഷിക്കട്ടെ എന്ന് പ്രാർത്ഥിക്കൂ’ എന്നായിരുന്നു മുൻ പാക് മേജർ താഹിർ ഇഖ്ബാൽ പാർലമെന്റിൽ പറഞ്ഞത്. പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കാൻ ദൈവത്തിന് മാത്രമേ സാധിക്കൂ, ദൈവം രക്ഷിക്കട്ടെ എന്ന് പറഞ്ഞുകൊണ്ടായിരുന്നു കരച്ചിൽ.
ഞങ്ങൾ ദുർബലരാണ്, ഞങ്ങൾ പാപികളാണ്… അല്ലാഹു ഞങ്ങളെ രക്ഷിക്കട്ടെ- അദ്ദേഹം പറഞ്ഞു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷങ്ങൾ അതിന്റെ കൊടുമുടിയിലെത്തിയിരിക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ വൈകാരികമായ അഭ്യർത്ഥന. നേരത്തെ സൈനികുദ്യോഗസ്ഥനായിരുന്നു താഹിർ ഇഖ്ബാൽ. പിന്നീട് രാഷ്ട്രീയത്തിലേക്ക് വരികയായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെടും എന്നതിനെ സംബന്ധിച്ച് പാകിസ്താൻ ആശങ്കാകുലരാണ്.
അതേസമയം പാകിസ്താനിലെ ക്യാമ്പുകളിൽ ആക്രമണം നടത്തിയെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഉന്നം തീവ്രവാദ കേന്ദ്രങ്ങളായിരുന്നു. ലക്ഷ്യം കൃത്യമായിരുന്നു. കൊല്ലപ്പെട്ട 100 ലേറെ പേർ ഭീകരർ ആണ്. സാധാരണ പൗരന്മാരിൽ ഒരാൾ പോലും കൊല്ലപ്പെട്ടിട്ടില്ല.
ശത്രുവിന് ചിന്തിക്കാൻ കഴിയാത്ത വിധമാണ് തിരിച്ചടി നൽകുന്നത്. സേനകളുടെ പ്രകടനത്തിൽ അഭിമാനമുണ്ട്. പാകിസ്താന് നേരെയുണ്ടായ ആക്രമണം അഭിമാനത്തിൻ്റെ കൂടി പ്രശ്നമായിരുന്നു. വളരെ ചെറിയ ആഘാതമേ മറ്റ് പ്രദേശങ്ങളിൽ ഉണ്ടായിട്ടുള്ളൂവെന്നും രാജ് നാഥ് സിംഗ് പറഞ്ഞു. പ്രകോപനം ഉണ്ടായാൽ തിരിച്ചടി കനത്തതായിരിക്കും. ആവർത്തിച്ച് പറയുകയാണ്. ക്ഷമ പരീക്ഷിക്കരുത്. കഴിഞ്ഞ രാത്രിയിലും ശക്തമായ തിരിച്ചടി നൽകിയെന്നും രാജ് നാഥ് സിംഗ് പറഞ്ഞു.
Be the first to comment