
പാക് ഡ്രോണുകള്‍ ഇന്ന് ലക്ഷ്യമിട്ടത് 26 കേന്ദ്രങ്ങള്‍. പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് കേന്ദ്രം അറിയിച്ചു. അതിർത്തി ജില്ലകളില്‍ ജാഗ്രത പാലിക്കണം. പ്രാദേശിക സർക്കാറുകളുടെ മാർഗനിർദേശങ്ങള്‍ പാലിക്കണമെന്നും നിർദേശം നൽകി. ജമ്മു കശ്മീരിലെ മൂന്ന് അതിർത്തി ജില്ലയിൽ നിന്ന് ആളുകളെ ബങ്കറിലേക്ക് മാറ്റിയിരുന്നു.
പാക് ഡ്രോൺ ആക്രമണത്തിൽ ഫിറോസ്പുരിൽ മൂന്ന് പേർക്ക് പരുക്കേറ്റിരുന്നു. അവന്തിപോരയിൽ ഇന്ത്യയുടെ വ്യോമതാവളത്തിന് നേരെ പാക് ഡ്രോൺ ആക്രമണശ്രമം നടന്നു. പാക് ഡ്രോൺ വ്യോമസേന തകർത്തു. ബരാക് -8 മിസൈലുകൾ, എസ് -400 സിസ്റ്റങ്ങൾ, ആകാശ് മിസൈലുകൾ പ്രവർത്തിക്കുന്നുണ്ട്. യാത്രാ വിമാനത്തിന്റെ മറവിലാണ് പാകിസ്താന്റെ ഡ്രോൺ ആക്രമണം നടന്നത്.
Be the first to comment