വീണ്ടും പാക് പ്രകോപനം; 7 ഇടങ്ങളിൽ ഡ്രോൺ ആക്രമണം, തടഞ്ഞ് ഇന്ത്യ

അതിർത്തി മേഖലകളിൽ വീണ്ടും പാക് പ്രകോപനം. ഏഴ് ഇടങ്ങളിൽ ഡ്രോൺ ആക്രമണ ശ്രമം നടന്നു. ഡ്രോണുകളെല്ലാം ഇന്ത്യ വെടിവെച്ചിട്ടു. അഖ്നൂറിൽ പാക് ഡ്രോണുകൾ തകർത്തു. ജമ്മു, സാംബ, പത്താൻകോട്ട് സെക്ടറുകളിൽ പാകിസ്ഥാൻ ഡ്രോണുകൾ എത്തി. ബരാക് -8 മിസൈലുകൾ, എസ് -400 സിസ്റ്റങ്ങൾ, ആകാശ് മിസൈലുകൾ പ്രവർത്തിക്കുന്നുണ്ട്. പൂഞ്ചിൽ ഷെല്ലിങ് ആക്രമണം നടക്കുന്നുണ്ട്.

ബാരാമുള്ളയിൽ സാധാരണക്കാരെ ലക്ഷ്യമിട്ട് പാക് ആക്രമണം. മേഖലയിൽ കനത്ത ഷെല്ലാക്രമണം നടത്തുകയാണ് പാകിസ്താൻ. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. രാജൗരിയിലും ജയ്സാൽമീരിലും പാക് ഡ്രോൺ ആക്രമണ ശ്രമം നടത്തി. സിവിലിയൻ വിമാനങ്ങളുടെ പ്രവർത്തിപ്പിക്കുന്നിതിനിടെയിലാണ് പാകിസ്താൻ‌ ഡ്രോൺ ആക്രമണം നടത്തുന്നത്.

പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതല യോഗം ചേർന്നതിന് പിന്നാലെയാണ് പാക് പ്രകോപനം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. സംയുക്ത സേനാമേധാവി ജനറൽ അനിൽ ചൗഹാനും സൈനിക മേധാവികളും പ്രധാനമന്ത്രിയുടെ വസതിയിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുത്തു. നേരത്തെ, സംയുക്ത സൈനിക മേധാവികളും സേനാമേധാവികളും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. യോഗതീരുമാനം പ്രധാനമന്ത്രിയെ ധരിപ്പിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*