പാകിസ്താൻ ലക്ഷ്യം വെച്ചത് 24 നഗരങ്ങളെ; പ്രയോഗിച്ചത് 500 ലേറെ ഡ്രോണുകളെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

പാകിസ്താൻ ഇന്നലെ രാത്രി നടത്തിയ ആക്രമണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. രാജ്യത്തെ 24 ന​ഗരങ്ങളെ ലക്ഷ്യം വെച്ചാണ് പാകിസ്താൻ ആക്രമണം നടത്തിയതെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഇന്നലെ രാത്രി 8 നും 11.30 നും ഇടയിൽ പാകിസ്ഥാൻ 500 ലേറെ ഡ്രോണുകൾ പ്രയോഗിച്ചതായാണ് ഇന്റലിജൻസ് റിപ്പോർട്ട്. ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ നഗരങ്ങളെയാണ് പാകിസ്താൻ ലക്ഷ്യം വെച്ചിരുന്നത്.

അതേസമയം ഇന്ത്യയുടെ അതിമാരക തിരിച്ചടിയിൽ വിറങ്ങലിച്ച് നിൽക്കുകയാണ് പാകിസ്താൻ. തലസ്ഥാനമായ ഇസ്ലാമാബാദ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഇന്ത്യൻ ആക്രമണം കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്. പാക് പ്രധാനമന്ത്രിയും സൈനിക മേധാവിയും രഹസ്യ കേന്ദ്രത്തിലെന്നാണ് വിവരം.

കവചിത സംവിധാനങ്ങൾ ഇന്ത്യൻ തിരിച്ചടിയിൽ തകർന്നതോടെ, മിസൈലുകളെ പ്രതിരോധിക്കാനാകാതെ നട്ടംതിരിയുകായാണ് പാക്സേന. അമ്പാടെ, തകർന്ന സാമ്പത്തിക നില കണക്കിലെടുക്കാതെ ഇന്ത്യയെ പ്രകോപിക്കാനിറങ്ങിയ ഭരണ-സൈനിക നിലപാടിൽ ജനങ്ങൾക്കുള്ളിലും രോഷമുയരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*