ജമ്മുകശ്മീരിലെ ഉധംപൂരിൽ പാക് ബലൂൺ. പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻ എന്ന് അടയാളപ്പെടുത്തിയ ബലൂൺ ആണ് കണ്ടെത്തിയത്. പ്രദേശവാസികളാണ് അതിർത്തിയോട് ചേർന്ന സ്ഥലത്ത് ബലൂൺ ആദ്യം കാണുന്നതും പോലീസിൽ വിവരം അറിയിക്കുന്നതും.
ബലൂൺ ജമ്മുകശ്മീർ പോലീസ് കസ്റ്റഡിയിൽ എടുത്തു.നിലവിൽ സംശയാസ്പദമായ ഒന്നും തന്നെ ബലൂണിൽ നിന്ന് കണ്ടെത്താനായിട്ടില്ല. ഇതിന് മുൻപും ഇത്തരം സംഭവങ്ങൾ ആവർത്തിച്ചിട്ടുണ്ട്.ബലൂൺ എവിടെ നിന്നാണ് വന്നതെന്നടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Be the first to comment