രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ അതിജീവിതയെ അധിക്ഷേപിച്ച് പാലക്കാട് ഡി.സി.സി പ്രസിഡന്റ് എ തങ്കപ്പൻ. രാഹുലിനെതിരെ പരാതി വന്നിട്ട് മാസങ്ങളായി.പോലീസ് പരാതി അന്വേഷിച്ചു നടക്കുന്ന സമയത്ത് എന്തുകൊണ്ട് മൊഴികൊടുത്തില്ല. തിരഞ്ഞെടുപ്പിന്റെ സമയത്ത് പരാതി വന്നത് സംശയിക്കുന്നു. ഇത് വരേ പരാതിക്കാരി എവിടെ ആയിരുന്നു ഒളിവിലായിരുന്നോവെന്നും എ തങ്കപ്പൻ പറഞ്ഞു.
രാഹുലിനെ പിന്തുണക്കേണ്ടതില്ല. പുറത്ത് വന്ന ശബ്ദസന്ദേശങ്ങൾ ഗൗരവം അർഹിക്കുന്നതാണ്. നിയമപരമായ നടപടികളുമായി രാഹുൽ സഹകരിക്കണം. എംഎൽഎയ്ക്കൊപ്പം ഒരു വേദിയും പങ്കിട്ടിട്ടില്ലെന്നും തുടക്കം മുതൽ സ്വീകരിച്ചത് ഒരേ നിലപാട് ആണെന്നും തങ്കപ്പൻ പറഞ്ഞു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. വിമാനത്താവളത്തിലാണ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ബ്യൂറോ എമിഗ്രേഷന് കത്ത് നൽകിയിരുന്നു. വിദേശത്തേക്ക് കടക്കാതിരിക്കാനാണ് നടപടി. എന്നാൽ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് തന്നെയുണ്ടെന്നാണ് പോലീസ് നിഗമനം.



Be the first to comment