ഡിവൈഎഫ്ഐ നേതാവിന് ക്രൂരമർദ്ദനം: സിപിഐഎം ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പടെ 3 പേർ പിടിയിൽ

പാലക്കാട് ഡിവൈഎഫ്ഐ നേതാവിനെ മർദിച്ച കേസിൽ മൂന്നു പേർ പിടിയിൽ. സുർജിത്, ഹാരിസ്, കിരൺ എന്നിവരാണ് കോഴിക്കോട് നിന്ന് പിടിയിലായത്. കോയമ്പത്തൂർ മംഗലാപുരം സെൻട്രൽ എക്സ്പ്രസിൽ നിന്ന് കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും കോഴിക്കോട് റെയിൽവേ പോലീസും ആർപിഎഫും ചേർന്നാണ് ഇവരെ പിടികൂടിയത്. പിടിയിലായ സുർജിത്ത് ഡിവൈഎഫ്ഐ കൂനത്തറ മേഖല സെക്രട്ടറിയും ഹാരിസ് ഡിവൈഎഫ്ഐ ഷൊർണൂർ ബ്ലോക്ക് സെക്രട്ടേറിയറ്റ് അംഗവുമാണ്.

എന്നാൽ കൂനത്തറ മേഖല പ്രസിഡണ്ട്‌ കിരണിന്റെ പേര് പോലീസ് എഫ് ഐ ആറിൽ ഇല്ല. ഒളിവിലുള്ള ഡിവൈഎഫ്ഐ ഷോർണൂർ ബ്ലോക്ക് സെക്രട്ടറി സി.രാകേഷ് ഉൾപ്പെടെയുള്ളവർക്ക് വേണ്ടി പോലീസ് തിരച്ചിൽ തുടരുന്നു. ആക്രമണം നടന്നത് ഡിവൈഎഫ്ഐ ഷോർണൂർ ബ്ലോക്ക് സെക്രട്ടറി സി.രാകേഷിന്റെ നേതൃത്വത്തിലെന്നാണ് എഫ്‌ഐആർ. മർദ്ദനം കൊലപ്പെടുത്തണമെന്ന് ഉദ്ദേശത്തോടെയെന്ന് പോലീസ് FIR.

രാഗേഷിനെ വിനേഷ് തെറിവിളിച്ചതിൻ്റെ വിരോധമാണ് ആക്രമണത്തിലേക്ക് നയിച്ചത് എന്നും പോലീസ് വ്യക്തമാക്കി. ഇന്നലെ വൈകിട്ട് 4 – 10നുമിടയിലാണ് ആക്രമണം നടന്നത്. അതേസമയം ഡിവൈഎഫ്ഐ നേതാക്കൾ ആക്രമിച്ച മുൻ നേതാവിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. യുവാവ് 48 മണിക്കൂർ വെന്റിലേറ്ററിൽ നിരീക്ഷണത്തിലാണ്. വിനേഷിൻ്റെ ശരീരത്തിൽ നിരവധി പരിക്കുകൾ ഉള്ളതായും തലക്കേറ്റ പരിക്കുകൾ അതീവ ഗുരുതരമാണെന്നും പോലീസ് പറയുന്നു. വാണിയംകുളം പനയൂർ സ്വദേശിയാണ് ​ഗുരുതരാവസ്ഥയിലായ വിനേഷ്.

Be the first to comment

Leave a Reply

Your email address will not be published.


*