പാലക്കാട് വീടിനുള്ളിൽ പൊട്ടിത്തെറി; സഹോദരനും സഹോദരിക്കും ഗുരുതരപരുക്ക്

പാലക്കാട് വീടിനുള്ളിൽ പൊട്ടിത്തെറി. സഹോദരനും സഹോദരിക്കും ഗുരുതരപരുക്ക്.. പൊള്ളലേറ്റത് പാലക്കാട് പുതുനഗരം മാങ്ങോട് സ്വദേശികൾക്കാണ്. ഷെരീഫ് വയസ്സ് 40 സഹോദരി ഷഹാന വയസ്സ് 38 എന്നിവർക്കാണ് പൊള്ളലേറ്റത്. ഗുരുതര പരുക്കേറ്റ ഷെരീഫിനെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഉച്ചയോടെയാണ് പുതുനഗരത്തെ വീടിനുള്ളിൽ പൊട്ടിത്തെറി ഉണ്ടായത്.

പാലക്കാട് പുതുനഗരം മാങ്ങോട് ഉച്ചയ്ക്കായിരുന്നു സംഭവം. വീട്ടിൽ പൊട്ടിത്തെറി ഉണ്ടായി തീ ആളിക്കത്തുകയായിരുന്നു. പൊട്ടിത്തെറിയിൽ പരുക്കേറ്റ ഇരുവരെയും പാലക്കാട് ജില്ലാആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഗുരുതരമായി പരുക്കേറ്റ ശരീഫിനെ അവിടെ നിന്നും തൃശൂർ മെഡിക്കൽ കോളജ് ആശുപതിയിലേക്ക് മാറ്റി. ശരീഫിൻ്റെ ശരീരത്തിൽ പൊള്ളലിന് സമാനമായ മുറിവുകളുണ്ടെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ വീട്ടിൽ പോലീസ് പരിശോധന നടത്തുകയാണ്. അതേസമയം, ഗ്യാസ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

Be the first to comment

Leave a Reply

Your email address will not be published.


*