പാലക്കാട് പല്ലൻ ചാത്തന്നൂരിലെ ഒൻപതാം ക്ലാസ് വിദ്യാർഥി അർജുന്റെ ആത്മഹത്യയിൽ നടപടി

പാലക്കാട് പല്ലൻ ചാത്തന്നൂരിലെ ഒൻപതാം ക്ലാസ് വിദ്യാർഥി അർജുന്റെ ആത്മഹത്യയിൽ നടപടി. കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിലെ ഹെഡ്മാസ്റ്റർക്കും ആരോപണവിധേയയായ അധ്യാപികയ്ക്കും സസ്പെൻഷൻ. വിദ്യാർഥി പ്രതിഷേധത്തെ തുടർന്നാണ് നടപടി.

വിദ്യാർത്ഥിയെ അധ്യാപിക ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. ഒന്നര വർഷം ജയിലിൽ കിടത്തുമെന്ന് അധ്യാപിക ഭീഷണിപ്പെടുത്തിയെന്ന് വിദ്യാർഥിയുടെ കുടുംബവും ആരോപിച്ചു.

ക്ലാസിലെ അധ്യാപിക അര്‍ജുനെ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം. കുഴല്‍മന്ദം പൊലീസില്‍ പരാതി നല്‍കുമെന്നും കുടുംബം അറിയിച്ചു. ഇന്‍സ്റ്റഗ്രാമില്‍ കുട്ടികള്‍ തമ്മില്‍ മെസേജ് അയച്ചതിന് അധ്യാപിക അര്‍ജുനെ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം പറയുന്നത്. സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും ജയിലിലിടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും കുടുംബം ആരോപിക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*