പാലക്കാട് മണ്ഡലത്തിൽ DCC പ്രസിഡൻ്റ് എ തങ്കപ്പനെ സ്ഥാനാർത്ഥിയാക്കാൻ നീക്കം. തങ്കപ്പനെ മത്സരിപ്പിക്കണമെന്നാണ് പാലക്കാട് ജില്ല നേതൃയോഗത്തിൽ ആവശ്യം. കേരളത്തിൻ്റെ ചുമതലയുള്ള ദീപാ ദാസ് മുൻഷിയെ ഇക്കാര്യം അറിയിച്ചു.
തൃത്താലയിൽ വിടി ബൽറാമും മത്സരംഗത്തുണ്ടാവും. എന്നാൽ പട്ടാമ്പി സീറ്റ് ലീഗിന് കൊടുക്കില്ലെന്നാണ് വിവരം. പട്ടാമ്പി സീറ്റ് ലീഗിന് കൊടുക്കില്ലെന്നും പട്ടാമ്പി കോൺഗ്രസിന് തന്നെ വേണമെന്നും നേതൃയോഗത്തിൽ ആവശ്യമുയർന്നു.
പാലക്കാട് വീണ്ടും മത്സരിക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കരുക്കൾ നീക്കുന്നതിനിടെയാണ് എ തങ്കപ്പൻ മത്സരിക്കണമെന്ന നിലപാടിൽ ജില്ലാ കോൺഗ്രസ് മുന്നോട്ട് വരുന്നത്. തൃത്താലയിൽ വിടി ബൽറാം തന്നെ വീണ്ടും മത്സരിക്കണമെന്നും ജയസാധ്യതയുള്ള നേതാവാണ് വിടി എന്നും യോഗത്തിൽ അഭിപ്രായമുണ്ടായി.



Be the first to comment