
ഗതാഗതക്കുരുക്കിനെ തുടർന്ന് തൃശൂർ പാലിയേക്കരയിൽ ടോൾ പിരിവ് നിർത്തിവെച്ച ഹൈക്കോടതി ഉത്തരവിനെതിരെ നാഷണൽ ഹൈവേ അതോറിറ്റി സമർപ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. വിവിധയിടങ്ങളിൽ ഇപ്പോഴും ഗതാഗതക്കുരുക്ക് രൂക്ഷമായി തുടരുകയാണ്. കുതിരാൻ മുതൽ അങ്കമാലി വരെയുള്ള ഭാഗത്ത് അടിപ്പാത നിർമാണത്തെ തുടർന്ന് മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിന്റെ പശ്ചാത്തലത്തിലാണ് ടോൾ പിരിവ് തന്നെ ഹൈക്കോടതി നിർത്തിവെച്ചത്.
നാലാഴ്ചത്തേക്ക് ടോൾ പിരിവ് നിർത്തിവെച്ച ഹൈക്കോടതി നടപടിക്കെതിരെയാണ് നാഷണൽ ഹൈവേ അതോറിറ്റി സുപ്രിംകോടതിയെ സമീപിച്ചത്. അതിനിടെ വിവിധയിടങ്ങളിൽ ഇപ്പോഴും ഗതാഗതക്കുരുക്ക് രൂക്ഷമായി തുടരുകയാണ്. ടോൾ പിരിവ് നിർത്തിവെച്ചിട്ടും ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ഇതുവരെയും കരാർ കമ്പനിക്കോ ദേശീയപാത അതോറിറ്റിക്കോ സാധിച്ചിട്ടില്ല.
പുതുക്കാട്, പേരാമ്പ്ര, മുരിങ്ങൂര്‍, കൊരട്ടി, ചിറങ്ങര തുടങ്ങി അഞ്ചു ഇടങ്ങളില്‍ അടിപാത നിര്‍മ്മാണത്തെ തുടര്‍ന്ന് മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കാണ് യാത്രക്കാര്‍ അനുഭവിക്കുന്നത്. പ്രശ്‌നപരിഹാരമാകാനായതോടെയാണ് നാലാഴ്ച ടോള്‍ പിരിവ് തന്നെ നിര്‍ത്തിവയ്ക്കാനുള്ള കടുത്ത തീരുമാനം.
Be the first to comment