
പാലോട് രവിയുടെ വിവാദ ഫോണ്‍ സംഭാഷണത്തില്‍ കെപിസിസി അച്ചടക്കസമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കെപിസിസി പ്രസിഡന്റിന് റിപ്പോര്‍ട്ട് നല്‍കി. സദുദേശ്യത്തോടെ നടത്തിയ സംഭാഷണമെന്ന് സൂചന നല്‍കുന്നതാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം, പാലോട് രവിയെ നേരിട്ട് കണ്ട പുല്ലമ്പാറ ജലീല്‍ ക്ഷമ ചോദിച്ചിരുന്നു. വിവാദം അന്വേഷിക്കുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തെളിവെടുപ്പ് തുടങ്ങുന്ന ദിവസം അനുവാദം ചോദിക്കാതെയായിരുന്നു ജലീല്‍ പാലോടിന്റെ വീട്ടില്‍ എത്തിയത്. ജലീലിന്റെ ക്ഷമാപണം പാലോട് തള്ളുകയും ചെയ്തു. മാപ്പ് അപേക്ഷിച്ചെങ്കിലും എല്ലാം അന്വേഷണ സമിതിയോട് പറയൂ എന്ന മറുപടി മാത്രം നല്‍കി പാലോട് രവി ജലീലിനെ മടക്കി അയയ്ക്കുകയായിരുന്നു. ഫോണ്‍ സംഭാഷണം പ്രചരിപ്പിച്ചവരുടെ പേരു വിവരങ്ങള്‍ ജലീല്‍ പറഞ്ഞെങ്കിലും പാലോട് മുഖവിലയ്ക്കിടത്തില്ല. പിന്നാലെ ഇന്ദിരാഭവനില്‍ എത്തി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെ നേരിട്ട് കണ്ടും ജലീല്‍ പരാതി നല്‍കി.
വിവാദത്തില്‍ തെളിവെടുപ്പിനായി എത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ കാണാന്‍ ജലീല്‍ ഡിസിസി ഓഫീസ് എത്തിയെങ്കിലും നേതാക്കള്‍ മടക്കി അയച്ചു.എംഎല്‍എ ഹോസ്പിറ്റല്‍ പോയി തിരുവഞ്ചൂരിന് പരാതി കൈമാറി. പാലോട് രവി തിരുവഞ്ചൂര്‍ രാധാകൃഷ്ണണനോട് തന്റെ നിലപാട് വിശദീകരിക്കുകയും ചെയ്തു.
കെപിസിസി അച്ചടക്കസമിതി അധ്യക്ഷനായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മുന്നില്‍ ജലീല്‍ പ്രതിനിധീകരിച്ചിരുന്ന കമ്മറ്റിയിലെഅംഗങ്ങളടക്കം മൊഴി നല്‍കിയിരുന്നു.
Be the first to comment