പനീറോ ചീസോ, കൂടുതൽ ആരോ​ഗ്യകരം ഏത്?

രുചികരമാണെങ്കിലും ആരോ​ഗ്യകരമായ ഭക്ഷണശീലത്തിൽ നിന്ന് പലപ്പോഴും ചീസിനെ നമ്മൾ മാറ്റിനിർത്താറുണ്ട്. അതേസമയം പനീറിനെ ചേർത്തു വയ്ക്കാറുമുണ്ട്. എന്നാൽ ഇവയുടെ ആരോ​ഗ്യ​ഗുണങ്ങൾ പരിശോധിച്ചാൽ ഉത്തരം നിങ്ങളെ അത്ഭുതപ്പെടുത്തും.

പൊതുവേ പനീറിനെയാണ് ആരോഗ്യകരമായ ചോയിസ് എന്ന് കരുതുന്നതെങ്കിലും താരതമ്യം ചെയ്ത് നോക്കുമ്പോള്‍ മൊസെറെല്ലയാണ് മെച്ചമെന്ന് കാണാം. പനീര്‍ കഴിക്കുമ്പോള്‍ കുറഞ്ഞത് 5-6 കഷ്ണങ്ങളെങ്കിലും നമ്മള്‍ അകത്താക്കും. അതേസമയം, ചീസ് പൊതുവേ ഗ്രേറ്റ് ചെയ്താണ് ഉപയോഗിക്കുന്നത്. ഇതിനായി ഒന്നോ രണ്ടോ ക്യൂബ് മാത്രമാണ് ആവശ്യമായിവരുന്നത്. അതുതന്നെ ശരീരത്തിലെത്തുന്ന കൊഴുപ്പ് അടക്കമുള്ളവയുടെ അളവ് കുറയ്ക്കും.

കലോറി അടക്കമുള്ള കാര്യങ്ങള്‍ താരതമ്യം ചെയ്യുമ്പോഴും പനീറിനേക്കാള്‍ നല്ലത് മൊസെറെല്ല ഉപയോഗിക്കുന്നതാണ്. കാരണം പനീറിന് മൊസെറെല്ലാ ചീസിനേക്കാള്‍ 15 ശതമാനം കലോറി അധികമാണ്.

100 ഗ്രാം പനീറില്‍ 299 കിലോകലോറി ഉണ്ടെങ്കില്‍ 100 ഗ്രാം മൊസെറല്ലയില്‍ ഉള്ളത് 286 കിലോകലോറിയാണ്. പ്രോട്ടീന്‍ താരതമ്യം ചെയ്യുമ്പോഴാകട്ടെ പനീറിനേക്കാള്‍ കൂട്ടുതല്‍ പ്രോട്ടീന്‍ ലഭിക്കുന്നത് മൊസെറെല്ലാ ചീസില്‍ നിന്നാണ്. മൊസെറെല്ലയില്‍ 21.43 പ്രോട്ടീന്‍ ഉള്ളപ്പോള്‍ പനീറില്‍ 15.9 പ്രോട്ടീന്‍ മാത്രമാണുള്ളത്.

Be the first to comment

Leave a Reply

Your email address will not be published.


*