
പാരിസ് : പാരിസ് ഒളിംപിക്സിന് ഇനി നാല് നാൾ മാത്രമാണുള്ളത്. ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിംപിക്‌സിന്റെ 33-ാം പതിപ്പാണ് ഇത്തവണ അരങ്ങേറുക. 206 രാജ്യങ്ങളിൽ നിന്നായി 10714 അത്ലറ്റുകൾ 32 കായിക ഇനങ്ങളിലായി 329 മെഡൽ വിഭാഗങ്ങളിൽ മത്സരിക്കും. ഇന്ത്യയിൽ നിന്നും 16 ഇനങ്ങളിലായി 117 കായിക താരങ്ങൾ മത്സരിക്കും. ആറ് മലയാളികളാണ് ഇത്തവണ പാരിസിലെത്തുന്നത്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരങ്ങളെത്തുന്നത് ഹരിയാനയില്‍ നിന്നാണ്. 24 പേരാണ് ഹരിയാനയിൽ നിന്നുമുള്ളത്. ടോക്യോയിലെ സുവര്‍ണതാരം നിരജ് ചോപ്ര, ബോക്‌സിങ്ങില്‍ അമിത് പാംഗല്‍, വനിതകളുടെ 400 മീറ്ററില്‍ കിരണ്‍ പാഹല്‍, അമ്പെയ്ത്തില്‍ ബജന്‍ കൗര്‍ ഉള്‍പ്പെടെയുള്ളവര്‍ ഹരിയാനയില്‍ നിന്നാണ്.
Be the first to comment