‘ഗണേഷ് കുമാർ സുകുമാരൻ നായരുടെ മൂട് താങ്ങുന്നത് അടുത്ത ജനറൽ സെക്രട്ടറിയാകാൻ’; വിമർശനവുമായി പത്തനംതിട്ടയിലെ എൻഎസ്എസ് കരയോഗം

മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പരസ്യ വിമർശനവുമായി പത്തനംതിട്ട മയിലാടുപ്പാറയിലെ എൻഎസ്എസ് കരയോഗം. ഗണേഷ് കുമാർ സുകുമാരൻ നായരുടെ മൂട് താങ്ങി നിൽക്കുന്നത് അടുത്ത ജനറൽ സെക്രട്ടറി ആകാനാണെന്നാണ് കരയോഗം വൈസ് പ്രസിഡന്റ് ഹരീഷന്റെ വിമർശനം. സുകുമാരൻ നായർ എൻഎസ്എസ് ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കണമെന്നും ആവശ്യം.

കഴിഞ്ഞ ദിവസം എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ പിന്തുണച്ചു മന്ത്രി കെ ബി ഗണേഷ് കുമാർ രംഗത്ത് വന്നതിന് പിന്നാലെയാണ് മന്ത്രിക്കെതിരെ കരയോഗം ഭാരവാഹിയുടെ പരസ്യ വിമർശനം.അയ്യപ്പഭക്തരെയും സമുദായത്തെയും ഒന്നടങ്കം അധിക്ഷേപിച്ച സുകുമാരൻ നായർ രാജിവെക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. പരസ്യ പ്രതികരണത്തിന് പുറമേ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെയും മന്ത്രിക്കെതിരെയും പ്രദേശത്ത് ഫ്ലക്സുകളും ഉയർന്നിട്ടുണ്ട്.

തിരുവല്ല കായ്ക്കലിലും സുകുമാരൻ നായർക്കെതിരെ ഇന്നും ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. സേവ് നായർ സൊസൈറ്റിയുടെ പേരിലായിരുന്നു പ്രതിഷേധ ഫ്ലക്സുകൾ. ആഗോള അയ്യപ്പ സംഗമത്തിന് പിന്നാലെ എൻഎസ്എസ് ജനറൽ സെക്രട്ടറി സ്വീകരിച്ച സർക്കാർ അനുകൂല നിലപാടിൽ താഴെത്തട്ടിൽ വലിയ പ്രതിഷേധം പുകയുകയാണ്. kbn

Be the first to comment

Leave a Reply

Your email address will not be published.


*