കൊളസ്ട്രോളും ഷു​ഗറും വരുതിയിലാക്കും, നിസാരക്കാരനല്ല ഈ ‘പിങ്ക്’ വെള്ളം, പതിമുഖത്തിന്റെ ആരോ​ഗ്യ​ഗുണങ്ങൾ

വെള്ളം തിളപ്പിച്ചു കുടിക്കുന്നതാണ് ആരോ​ഗ്യത്തിന് നല്ലത്. വെള്ളത്തിലെ കീടങ്ങളെയും രോ​ഗാണുക്കളെയും അകറ്റാൻ ഇത് ഏറെ സഹായകരമാണ്. വെള്ളത്തിൽ കൂടി പകരുന്ന അസുഖങ്ങളെ ചെറുക്കാൻ ഏറ്റവും മികച്ച വഴി തിളപ്പിച്ച വെള്ളം കുടിക്കുകയാണ്. വെള്ളം തിളപ്പിക്കുമ്പോൾ അതിൽ എന്തെങ്കിലും ഇട്ടു തിളപ്പിക്കുകയാണ് മലയാളികളുടെ ഒരു പതിവ്. വെള്ളത്തിന് രുചിയും ​ഗുണവും കിട്ടാൻ ഇത് സഹായിക്കും. അങ്ങനെ വെള്ളം തിളപ്പിക്കാൻ ഉപയോ​ഗിക്കുന്നതിൽ പ്രധാനിയാണ് പതിമുഖം.

പതിമുഖം (സിയാല്‍പിനിയ സപ്പന്‍) ഇട്ട് തിളപ്പിക്കുന്ന വെള്ളത്തിന് നേരിയ പിങ്ക് നിറമുണ്ടാകും. അതിനൊപ്പം വെള്ളത്തിന് ചെറിയ സ്വാദും നൽകുന്നു. ബ്രസീലിന്‍ എന്ന ഘടകമാണ് പതിമുഖത്തിന് ചുവപ്പ് നിറം നല്‍കുന്നത്. പതിമുഖം വലിയ തടിയായി വളരുന്ന മരമാണ്. പതംഗം, കുചന്ദനം എന്നെല്ലാം ഇത് അറിയപ്പെടുന്നുണ്ട്. ഇവയുടെ തടിയുടെ കഷ്ണങ്ങളാണ് വെള്ളം തിളപ്പിക്കാൻ ഉപയോ​ഗിക്കുന്നത്. വെള്ളം തിളപ്പിയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന കരിങ്ങാലിയിലും പതിമുഖം ചേര്‍ക്കാറുണ്ട്.

നിറവും സ്വാദും മാത്രമല്ല, പതിമുഖത്തിന് ആരോ​ഗ്യ​ഗുണങ്ങളുമുണ്ട്

  • മൂത്ര സംബന്ധമായ രോഗങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് പതിമുഖം. ഇത് മൂത്രച്ചൂടകറ്റാനും മൂത്രം നല്ലപോലെ പോകാനുമെല്ലാം സഹായിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു. മൂത്രത്തില്‍ പഴുപ്പും അണുബാധയും അകറ്റാനും പതിമുഖം അത്യുത്തമമാണ്.
  • ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒരു ഹെർബൽ മരുന്നുകൂടിയാണ് പതിമുഖം. അതുകൊണ്ട് തന്നെ ഹൃദയാഘാതം, സ്ട്രോക്ക് പോലുള്ള അപകട സാധ്യത കുറയ്ക്കാനും ഇത് സഹായിക്കും.
  • ജലദോഷം, അലർജി പോലുള്ള സീസണൽ രോ​ഗങ്ങളിൽ നിന്ന് സംരക്ഷിക്കാനും പതിമുഖം ഉത്തമമാണ്. ആസ്തമ ഉള്ളവർക്കും അത് നല്ലതാണ്. ശരീരത്തിലെ പ്രതിരോധ ശേഷി വർധിപ്പിക്കാനും സഹായിക്കും.
  • പ്രമേഹ രോ​ഗികൾ പതിമുഖം ഇട്ടു തിളപ്പിച്ച വെള്ളം ദിവസവും കുടിക്കുന്നത് ഏറെ ​ഗുണകരമാണ്. ഇത് രക്തത്തിലെ ​ഗ്ലൂക്കോസ് തോതു കുറയ്ക്കാൻ സഹായിക്കും. ഇതു വഴി ഇൻസുലിൻ പ്രയോജനം നൽകുകയും ചെയ്യുന്നു.
  • പതിമുഖത്തിന് ആന്റിഓക്സിഡന്റ് ​ഗുണങ്ങളുണ്ട്. ഇത് ശരീരത്തിൽ ഫ്രീ റാഡിക്കൽ പ്രവർത്തനം തടഞ്ഞ് കോശങ്ങൾക്കുണ്ടാകുന്ന നാശം തടയാൻ ഏറെ നല്ലതാണ്. ഇത്തരം ഫ്രീ റാഡിക്കല്‍ വഴിയുണ്ടാകുന്ന കോശനാശമാണ് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നത്.
  • വൃക്കകളിൽ കല്ലു രൂപപ്പെടുന്നത് തടയാൻ പതിമുഖമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇത് മൂത്രത്തിലെ കല്ലിനെ അലിയിച്ചു കളയുന്നു. കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും മികച്ചതാണ്.
  • ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ തോത് കുറയ്ക്കുന്നതിനും പതിമുഖം നല്ലതാണ്. ഇതു വഴിയാണ് ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
  • പതിമുഖത്തിന് ഒരു സെഡേറ്റീവ് ​ഗുണങ്ങൾ. ഇത് മെച്ചപ്പെട്ട ഉറക്കത്തിന് സഹായിക്കും. ഇൻസോംമ്നിയ പോലുള്ള പ്രശ്നങ്ങൾക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണിത്.
  • ദഹനക്കേട്, അസിഡിറ്റി, മലബന്ധം തുടങ്ങിയ വയര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും പതിമുഖമിട്ട് തിളപ്പിച്ച വെള്ളം നല്ലതാണ്.
  • രക്തശുദ്ധി വരുത്തുന്ന ഒന്നുകൂടിയാണ് പതിമുഖം. ചര്‍മ രോഗങ്ങളായ എക്‌സീമ, സോറിയാസിസ് എന്നിവയ്ക്കു നല്ലൊരു പരിഹാരം കൂടിയാണിത്. വേദനയ്ക്ക്, പ്രത്യേകിച്ച് പാമ്പ് കടിയേറ്റുണ്ടാകുന്ന വേദനയ്ക്ക് ഏറെ ആശ്വാസം നല്‍കുന്ന ഒന്നാണ് പതിമുഖമിട്ടു തിളപ്പിച്ച വെള്ളം. നല്ലൊരു വേദനസംഹാരിയായ ഇത് ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യാനും ഏറെ നല്ലതാണ്.
  • വേനൽക്കാലത്താണ് പതിമുഖമിട്ടു തിളപ്പിച്ച വെള്ളം ഏറ്റവും മികച്ചത്. കാരണം ചൂടിനെ പ്രതിരോധിയ്ക്കാന്‍ കഴിവുള്ള ഒന്നാണ് പതിമുഖം.
  • ഇത് ശരീരത്തെ തണുപ്പിക്കാൻ സഹായിക്കുകയും ശരീരചത്തിന്റെ ചൂടു ശമിപ്പിക്കുകയും ചെയ്യുന്നു. പെട്ടെന്നു ദാഹം ശമിപ്പിയ്ക്കുന്ന ദാഹ ശമനി കൂടിയാണിത്.

Be the first to comment

Leave a Reply

Your email address will not be published.


*