മലയാള സിനിമയിലെ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായി എത്തുന്ന ‘പേട്രിയറ്റ്’ ന്റെ ആദ്യത്തെ ബിടിഎസ് വീഡിയോ പുറത്ത്. മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന് ഒരുക്കുന്ന ഈ മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന്റെ ശ്രീലങ്കന്‍ ഷെഡ്യൂളില്‍ നിന്നുള്ള ബിടിഎസ് മേക്കിംഗ് വീഡിയോ ആണ് പുറത്ത് വിട്ടത്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന് എന്നിവരും ഈ ഷെഡ്യൂളില്‍ ഭാഗമായിരുന്നു. ശ്രീലങ്കയില്‍ ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. 2026 ഏപ്രില്‍ 23 ന് ചിത്രം ആഗോള റിലീസായി തീയേറ്ററുകളില്‍ എത്തും. മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന് എന്നിവര്‍ക്കൊപ്പം നയന്‍താര, രാജീവ് മേനോന് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.
ചിത്രം നിര്‍മ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറില്‍ ആന്റോ ജോസഫ്, കെ ജി അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്. സി ആര് സലിം പ്രൊഡക്ഷന്‍സ്, ബ്ലൂ ടൈഗേഴ്സ് ലണ്ടന്‍ എന്നീ ബാനറുകളില്‍ സി.ആര്.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിന്റെ സഹ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.
നേരത്തെ, മോഹന്‍ലാല്‍ ഈ ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയ വിവരം അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. ഡബ്ബിംഗ് സ്റ്റുഡിയോയില്‍ നിന്നുള്ള മോഹന്‍ലാലിന്റെ വീഡിയോ സഹിതമാണ് ഈ വിവരം പങ്ക് വെച്ചത്. ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്ന ചിത്രം, മലയാളത്തില്‍ ഇന്നേവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. വിവിധ രാജ്യങ്ങളിലെ പത്തിലധികം ഷെഡ്യൂളുകളിലായി ഒരുവര്‍ഷത്തിലധികം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് പേട്രിയറ്റ് ഈ വര്‍ഷം ആദ്യം പൂര്‍ത്തിയായത്. മലയാളത്തില്‍ ഏറ്റവുമധികം രാജ്യങ്ങളില്‍ ചിത്രീകരിച്ച സിനിമയെന്ന ബഹുമതിയും ഇപ്പോള്‍ പേട്രിയറ്റിനാണ്. ഇന്ത്യ, ശ്രീലങ്ക, യു.കെ, അസര്ബെയ്ജാന്, യുഎഇ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലായിരുന്നു ചിത്രം ഒരുക്കിയത്.
മമ്മൂട്ടിയും മോഹന്‍ലാലും 18 വര്‍ഷത്തിനുശേഷം ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. രേവതി, ജിനു ജോസഫ്, ഡാനിഷ് ഹുസൈന്, ഷഹീന് സിദ്ദിഖ്, സനല്‍ അമന്, ദര്‍ശന രാജേന്ദ്രന്, സെറീന് ഷിഹാബ് എന്നിവരും, മദ്രാസ് കഫേ, പത്താന് തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തില്‍ നിര്‍ണ്ണായക വേഷങ്ങള്‍ ചെയ്തിരിക്കുന്നു.
ടേക്ക് ഓഫ്,മാലിക് എന്നീ സിനിമകള്‍ക്ക് ശേഷം മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന ‘പേട്രിയറ്റ്’ അന്താരാഷ്ട്ര സ്പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന സാങ്കേതിക നിലവാരത്തിലും കാന്‍വാസിലുമാണ് ഒരുക്കുന്നത് എന്ന് ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍, പോസ്റ്ററുകള്‍, ഇപ്പൊള്‍ പുറത്ത് വന്ന ബിടിഎസ് വീഡിയോ എന്നിവ സൂചിപ്പിക്കുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ ഗംഭീര ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നുള്ള സൂചനയാണ് ഇതിന്റെ ടീസര്‍ നല്‍കിയത്.
മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത സാങ്കേതിക മേന്മയോടെ തിയേറ്ററുകളിലെത്താനൊരുങ്ങുന്ന ചിത്രം രചിച്ചത്, സംവിധായകന് മഹേഷ് നാരായണന് തന്നെയാണ്. മലയാളത്തിലെ ട്രെന്‍ഡ് സെറ്റര്‍ സംഗീത സംവിധായകനായ സുഷിന് ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന് കാമറ ചലിപ്പിച്ചത്, ബോളിവുഡിലെ വമ്പന്‍ സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് ദൃശ്യങ്ങള്‍ ഒരുക്കി ശ്രദ്ധ നേടിയ മനുഷ് നന്ദന് ആണ്. സംവിധായകന് മഹേഷ് നാരായണനും രാഹുല്‍ രാധാകൃഷ്ണനും ചേര്‍ന്നാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവര്‍സീസ് പാര്‍ട്ണര്‍.
ഛായാഗ്രഹണം – മാനുഷ് നന്ദന്, സംഗീതം – സുഷിന് ശ്യാം, എഡിറ്റിംഗ് – മഹേഷ് നാരായണന്, രാഹുല്‍ രാധാകൃഷ്ണന്, പ്രൊഡക്ഷന്‍ ഡിസൈനര്സ്: ഷാജി നടുവില്‍, ജിബിന്‍ ജേക്കബ്, ഓഡിയോഗ്രാഫി – വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷന്‍ കണ്ട്രോളര് -ഡിക്സണ്‍ പൊടുത്താസ്, ലൈന്‍ പ്രൊഡ്യൂസേഴ്സ് – സുനില്‍ സിങ്, നിരൂപ് പിന്റോ, ജസ്റ്റിന് ബോബന്, ജെസ്വിന് ബോബന്, സിങ്ക് സൗണ്ട് – വൈശാഖ് പി വി, മേക്കപ്പ് – രഞ്ജിത് അമ്പാടി, ലിറിക്സ് – അന്‍വര്‍ അലി, സംഘട്ടനം – ദിലീപ് സുബ്ബരായന്‍, സ്റ്റണ്ട് സില്‍വ, മാഫിയ ശശി, റിയാസ് ഹബീബ്, കോസ്റ്റിയൂം ഡിസൈന്‍ – ധന്യ ബാലകൃഷ്ണന്, നൃത്ത സംവിധാനം – ഷോബി പോള്‍രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍: ഫാന്റം പ്രവീണ്‍, സ്റ്റില്‍സ് – നവീന്‍ മുരളി, വിഎഫ്എക്സ് – ഫയര്‍ഫ്ലൈ, എഗ്ഗ് വൈറ്റ്, ഐഡന്റ് വിഎഫ്എക്സ് ലാബ്, ഡി ഐ കളറിസ്റ്റ് – ആശീര്‍വാദ് ഹദ്കര്‍, പബ്ലിസിറ്റി ഡിസൈന്‍ – എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, പിആര്‍ഓ: വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍. ചിത്രം ആന്‍ മെഗാ മീഡിയ പ്രദര്‍ശനത്തിനെത്തിക്കും.


Be the first to comment