‘എല്ലാവരും സിസ്റ്റത്തിന്റെ ഇരകൾ’; സർക്കാർ ആശുപത്രിയിലെ ചികിത്സാ പിഴവുകൾ സഭയിൽ എണ്ണി പറഞ്ഞ് പി സി വിഷ്ണുനാഥ് എംഎൽഎ

ആരോഗ്യമേഖലയിലെ പിഴവുകൾ നിയമസഭയിൽ എണ്ണിപറഞ്ഞ് പി സി വിഷ്ണുനാഥ് എംഎൽഎ. എല്ലാവരും സിസ്റ്റത്തിന്റെ ഇരകളാണ് പാലക്കാട് നിരപരാധിയായ ഒരു കുഞ്ഞിന്റെ കൈകൾ നഷ്ട്ടപെട്ടു, മകൾക്ക് കൂട്ടിരിക്കാൻ ആശുപത്രിയിലെത്തിയ ബിന്ദു കോട്ടയം മെഡിക്കൽ കോളജിലെ ശുചിമുറിയുടെ കോൺക്രീറ്റ് ഇടിഞ്ഞുവെന്നാണ് മരിച്ചത്.ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് ഒന്നും രണ്ടും കേസുകൾ ആണോ ഉണ്ടാകുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൊണ്ടുവന്ന വേണുവിനെ അഞ്ചു ദിവസമായി ആരും തിരിഞ്ഞു നോക്കിയില്ല. ആരോഗ്യവകുപ്പ് കൊന്നതാണ് വേണുവിനെ. ഇവരെല്ലാവരും സിസ്റ്റത്തിന്റെ ഇരകളാണ് പി സി വിഷ്ണുനാഥ് പറഞ്ഞു.

പ്രസവ ശസ്‌ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിന ഇന്ന് മുതൽ തിരുവനന്തപുരത്ത് സത്യാഗ്രഹം ഇരിക്കുകയാണ്. അവർക്ക് കൊടുത്ത ഒരു വാഗ്ദാനവും പാലിക്കപ്പെട്ടില്ല. റിപ്പോർട്ട് തേടലല്ലാതെ ഒരു നടപടിയും ആരോഗ്യ വകുപ്പിൽ നിന്ന് ഉണ്ടാകുന്നില്ല. ഇടത് അനുഭാവിയായ ഹാരിസ് ഡോക്ടറെ പോലും വേട്ടയാടി. വേണുവിന്റെ വീട്ടിൽ ആരോഗ്യമന്ത്രി പോയോ. നയാപൈസ ആരോഗ്യവകുപ്പ് കൊടുത്തോ. സർക്കാർ നടപടി എടുക്കണം എന്ന് ഇനി പറയില്ല കാരണം സർക്കാരിനെതിരെ നടപടി എടുക്കാൻ ജനം ഒരുങ്ങി കഴിഞ്ഞു.

തിരുവനന്തപുരം വിളപ്പിൽശാല പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എന്താണ് സംഭവിച്ചത് ഗുരുതരാവസ്ഥയിലായ ബിസ്‌മീറിനെ ആശുപത്രിയിൽ എത്തിച്ചിട്ടും പ്രധാനവാതിൽ ഗ്രിൽ താക്കോൽ ഇട്ട് പൂട്ടിയിരിന്നു. സൂപ്രണ്ട് പറഞ്ഞത് സുരക്ഷ നായ ശല്യമാണ് കാരണം എന്നായിരുന്നു അതിന് ഒരു സെക്യൂരിറ്റിയെ നിയോഗിച്ചാൽ പോരെ, മരിച്ച ബിസ്‌മീറിന്റെ ഭാര്യയുമായി സംസാരിച്ചു. ഇതുവരെ ആരോഗ്യവകുപ്പിന്റെ ഒരു സംവിധാനവും അവരെ ബന്ധപ്പെട്ടില്ല. പിന്നെ എന്ത് റിപ്പോർട്ട്‌ ആണ് ആരോഗ്യ വകുപ്പ് തയ്യാറാക്കിയത് പി സി വിഷ്ണുനാഥ് നിയമസഭയിൽ വിമർശിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*