ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കും എന്ന ഭീതിയില്‍ ജനപ്രിയ ചോക്ക്ലേറ്റ് സ്നാക്ക് വിപണിയില്‍ നിന്നും പിന്‍വലിച്ചു ആള്‍ഡി സൂപ്പര്‍മാര്‍ക്കറ്റ്. പീനട്ട് അടങ്ങിയിരിക്കുന്നു എന്നതുകൊണ്ട് ഡയറിഫൈന്‍ ക്രിസ്പി ചോക്ക് അംസ് എന്ന സ്നാക്കാണ് ഇപ്പോള്‍ വിപണിയില്‍ നിന്നും പിന്‍വലിക്കുന്നത്. ഇത് വാങ്ങിയിട്ടുള്ളവര്‍ കഴിക്കരുതെന്നും ഏറ്റവും അടുത്ത ആള്‍ഡി സ്റ്റോറില്‍ മടക്കി നല്‍കണമെന്നും ആള്‍ഡി ആവശ്യപ്പെട്ടു. തുക പൂര്‍ണ്ണമായും കസ്റ്റമേഴ്സിന് തിരികെ ലഭിക്കും.
ഇംഗ്ലണ്ടിലെയും, സ്‌കോട്ട്‌ലാന്‍ഡിലെയും, വെയ്ല്‍സിലെയും സ്റ്റോറുകളില്‍ ലഭ്യമായ 121 ഗ്രാം പാക്കറ്റുമായി ബന്ധപ്പെട്ടാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ബെസ്റ്റ് ബിഫോര്‍ ഡേറ്റ് ഏതാണെങ്കിലും ഈ മുന്നറിയിപ്പ് ബാധകമായിരിക്കും.



Be the first to comment