“നിക്കാൻ പറ്റാത്തിടത്ത് നിന്ന് ഓടി പോകാനല്ലേ ഈ ലോകം ഇത്രേം വലുതായിരിക്കണേ…’ – ‘പെണ്ണും പൊറാട്ടും’ ടീസറിലുള്ള ഈ ഒരൊറ്റ ഡയലോഗ് മതി സിനിയുടെ ആത്മാവ് തിരിച്ചറിയാൻ ടീസർ റിലീസായതോടെ തന്നെ, പ്രേക്ഷകർക്കിടയിൽ കൗതുകവും പ്രതീക്ഷയും ഒരേസമയം ഉയർത്തുകയാണ് ‘പെണ്ണും പൊറാട്ടും’. ഫെബ്രുവരി 13 മുതൽ ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
രാജേഷ് മാധവൻ്റെ സംവിധാനം ചെയ്ത ചിത്രം സുട്ടു എന്ന നായയെയും ഒപ്പം ഒരു കൂട്ടം പുതുമുഖങ്ങളെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയിരിക്കുന്നു. മലയാള സിനിമയിൽ ഇതുവരെ കണ്ടുപരിചിതമല്ലാത്ത ഒരു വിശ്വൽ ട്രീറ്റ് ടീസർ തന്നെ സൂചനയായി നൽകുന്നു. ആക്ഷൻ, കോമഡി, ഇമോഷൻ എല്ലാം കട്ട ലോക്കൽ ടച്ചോടെ അവതരിപ്പിക്കുന്ന ഒരു കൾട്ട് സിനിമയാകും ‘പെണ്ണും പൊറാട്ടും’ എന്ന വിശ്വാസം, ടീസർ കണ്ട പ്രേക്ഷകർക്ക് സ്വാഭാവികമായി തോന്നുന്നു.
ടീസറിൽ പ്രേക്ഷകർക്ക് ഏറ്റവും വലിയ സർപ്രൈസ്, ഒരു യുവ സൂപ്പർ താരത്തിൻ്റെ ശബ്ദസാന്നിധ്യമാണ്. നായയുടെ കഥാപാത്രത്തിന് ശബ്ദം നൽകുന്നത് ടോവിനോ തോമസാണ്. കർഷകത്തൊഴിലാളികളും യുവാക്കളും അടങ്ങിയ സാധാരണ ഗ്രാമവാസികൾ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഫാൻറസി സോഷ്യൽ സറ്റയർ എന്നിവ ചേർന്ന കഥാപരിസരമാണ് ചിത്രം തുറന്നു കാണിക്കുന്നത്.
മഹേഷിന്റെ പ്രതികാരം, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ന്നാ താൻ കേസ് കൊട് തുടങ്ങിയ വ്യത്യസ്തവും പുതുമയാർന്നതുമായ സിനിമകൾ മലയാളത്തിന് സമ്മാനിച്ച നിർമ്മാതാവ് സന്തോഷ് ടി. കുരുവിള STK Frames ആണ് ചിത്രം നിർമ്മിക്കുന്നത്. STK Frames നിർമ്മിക്കുന്ന ഒരു ചിത്രത്തിൽ ആദ്യമായി നായ നായകനാകുന്നു എന്ന പ്രത്യേകതയും ‘പെണ്ണും പൊറാട്ടും’ ശ്രദ്ധേയമാക്കുന്നു. ഷെയ്ൻ നിഗം, സൗബിൻ ഷഹീർ മുതൽ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ടോവിനോ തോമസ് തുടങ്ങി മമ്മൂട്ടി-മോഹൻലാൽ വരെയുള്ള വൻ താരങ്ങളെ അണിനിരുത്തി സിനിമകൾ നിർമ്മിച്ച സന്തോഷ് ടി. കുരുവിളയുടെ തീരമാനം, ചിത്രം സംബന്ധിച്ച കൗതുകം ഇരട്ടിയാക്കുന്നു.
STK Frames – ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് കൂട്ടുക്കെട്ടിൽ സന്തോഷ് ടി കുരുവിളയോടൊപ്പം ബിനു ജോർജ് അലക്സാണ്ടർ, ഷെറിൻ റേച്ചൽ സന്തോഷ് എന്നിവർ ചേർന്നാണ് നിർമ്മാണം. കാസ്റ്റിംഗ് ഡയറക്ടറായി സിനിമയിലേക്കെത്തി പിന്നിട് അഭിനയത്തിലും നായക വേഷങ്ങളിലും ശ്രദ്ധേയനായ രാജേഷ് മാധവൻ, ഇപ്പോൾ സംവിധായകനായി ‘പെണ്ണും പൊറാട്ടും’ അവതരിപ്പിക്കുമ്പോൾ വലിയ പ്രതീക്ഷകളാണ് ഉയരുന്നത്. ചലച്ചിത്രമേളകളിൽ അദ്ദേഹത്തിന് ലഭിച്ച മികച്ച പ്രതികരണങ്ങളും പ്രശംസകളും, ഈ ചിത്രം ഒരു സാധാരണ സിനിമയല്ലെന്ന സൂചന നൽകുന്നു. ഗോവയിൽ ഗാല പ്രീമിയർ വിഭാഗത്തിൽ, ഒട്ടേറെ അന്തർദേശീയ, രാജ്യാന്തര ചലച്ചിത്രങ്ങളുമായി ഈ വർഷം പ്രദർശിപ്പിച്ച ഒരേയൊരു മലയാള സിനിമ ‘പെണ്ണും പൊറാട്ടും’ ആയിരിക്കുന്നു.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ബോക്സ് ഓഫീസിൽ വൻ വിജയം നേടിയ ‘ഭീഷ്മപർവ്വം’, ‘റാണി പദ്‌മിനി’ തുടങ്ങിയ ചിത്രങ്ങളുടെ രചന പങ്കാളിയായ രവിശങ്കർ ആണ് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത്. ശക്തമായ തിരഥവും കട്ട ലോക്കൽ ഡയലോഗുകളും തന്നെയാണ് സിനിമയുടെ പ്രധാന കരുത്ത്. 400 മൃഗങ്ങളും ആറ് പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട് എന്നത് മറ്റൊരു പ്രത്യേകത. രാജേഷ് മാധവനും, റൈന രാധാകൃഷ്‌ണനും ഒഴികെ ബാക്കിയിലെ കഥാപാത്രങ്ങളും പുതുമുഖങ്ങളാണ് അവതരിപ്പിക്കുന്നത് എന്നതാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്.
സബിൻ ഉരളിക്കണ്ടി (ഛായാഗ്രഹണം), ചമൻ ചാക്കോ (എഡിറ്റിങ്), ഡോൺ വിൻസെന്റ് (സംഗീതം) എന്നിവരടങ്ങിയ സാങ്കേതിക സംഘം ചിത്രം ഉയർത്തുന്നു. ചെറുപ്പത്തിൽ തന്നെ മലയാള സിനിമയിൽ ടെക്നിഷ്യൻ എന്ന നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ചമൻ, ‘ലോക’ ഇൻഡസ്ട്രി ഹിറ്റായതിന് ശേഷം ‘ഐ ആം ഗെയിം പോലുള്ള വൻ പ്രൊജക്റ്റുകളുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ ‘പെണ്ണും പൊറാട്ടും’ എഡിറ്ററായി എത്തുന്നത് പ്രതീക്ഷകൾ ഉയർത്തുന്നു. ടീസറിൽ പരിചിതമായ യൂവ സൂപ്പർ താരത്തിൻ്റെ ശബ്ദ സാന്നിധ്യവും, സാങ്കേതികവും കലാസംവിധാനപരമായ എല്ലാ മേഖലകളും സിനിമയെക്കുറിച്ചുള്ള ചർച്ചകൾക്ക് കൂടുതൽ ഊർജം പകരുന്നു. അരുൺ സി. തമ്പി- എക്സിക്യൂട്ടീവ് പ്രൊഡ്യസർ, വൈശാഖ് സുഗുണൻ- വരികൾ, വിനോദ് പട്ടണക്കാടൻ- കലാസംവിധാനം, റോണക്സ് സേവ്യർ- മേക്കപ്പ്, ശ്രീജിത്ത് ശ്രീനിവാസൻ- സിങ്ക് & സൗണ്ട് ഡിസൈൻ, വിപിൻ നായർ- സൗണ്ട് മിക്സിംഗ്, വൈശാഖ് സനൽകുമാർ, ഡിനോ ഡേവീസ് -വസ്ത്രാലങ്കാരം, Egg White- VFX, ലിജു പ്രഭാകർ- കളറിംഗ്, പി ആർ & മാർക്കറ്റിംഗ് – അഖിൽ വിഷ്ണു വി എസ്, അക്ഷയ് പ്രകാശ്, ശിവകുമാർ രാഘവ്, പബ്ലിസിറ്റി ഡിസൈൻസ് – ആൻ്റണി സ്റ്റീഫൻ.



Be the first to comment