
രാജ്യത്തെ എല്ലാ നികുതിദായകര്‍ക്കും പാന്‍ കാര്‍ഡ് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. പെര്‍മന്റ് അക്കൗണ്ട് നമ്പര്‍ എന്നത് ഇന്ത്യക്കാര്‍ക്ക് പ്രധാനമായും നികുതി അടയ്ക്കുന്നവര്‍ക്ക് നല്‍കുന്ന 10 അക്ക ആല്‍ഫാന്യൂമെറിക് ഐഡന്റിഫിക്കേഷന്‍ നമ്പറാണ്. ഒരു വ്യക്തിയുടെ നികുതി സംബന്ധമായ എല്ലാ വിവരങ്ങളും ഒരൊറ്റ പാന്‍ നമ്പറില്‍ രേഖപ്പെടുത്തിയിരിക്കും.
പാന്‍ കാര്‍ഡില്‍ പേര്, അച്ഛന്റെ പേര്, ജനനത്തീയതി, ഒപ്പ്, ഫോട്ടോ എന്നിവ ഉള്‍പ്പെടുന്നു. പല തരത്തിലുള്ള ഗവര്‍ണമെന്റ് സേവനങ്ങള്‍ക്കും ഡിജിറ്റല്‍ രേഖ എന്ന നിലയിലും ഉപയോഗിക്കാവുന്ന ഒരു രേഖ കൂടിയാണ് പാന്‍ കാര്‍ഡ്.
പാനിലെ ഓരോ ആല്‍ഫാന്യൂമെറിക് നമ്പറിനും അതിന്റേതായ പ്രാധാന്യമുണ്ട്. ആദ്യത്തെ മൂന്ന് ആല്‍ഫാബെറ്റിക് അക്ഷരങ്ങള്‍ AAA മുതല്‍ ZZZ വരെയുള്ള അക്ഷരമാല ശ്രേണിയെ സൂചിപ്പിക്കുന്നു. നാലാമത്തെ അക്ഷരം പാന്‍ ഉടമയുടെ തരം കാണിക്കുന്നു. വ്യക്തിയാണോ കമ്പനിയാണോ സര്‍ക്കാര്‍ ഏജന്‍സിയാണോ എന്നത് തിരിച്ചറിയാന്‍ സഹായിക്കുന്ന തരത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.
അഞ്ചാമത്തെ അക്ഷരം ഉടമയുടെയോ സ്ഥാപനത്തിന്റെയോ അവസാന പേരിന്റെ ആദ്യത്തെ അക്ഷരത്തെ കുറിക്കുന്നു. പാന്‍ നമ്പറിലുള്ള പിന്നീടുള്ള നാല് അക്കങ്ങള്‍ 0001 മുതല്‍ 9999 വരെയുള്ള സംഖ്യയെ സൂചിപ്പിക്കുന്നു. അവസാനത്തെ അക്ഷരം ആല്‍ഫാബെറ്റിക് ചെക്ക് ഡിജിറ്റ് ആയാണ് ഉപയോഗിക്കുന്നത്. നമ്പറോ കോഡോ ശരിയായാണ് നല്‍കിയിരിക്കുന്നതെന്ന് വെരിഫൈ ചെയ്യാന്‍ ഉപയോഗിക്കുന്ന എ മുതല്‍ ഇസഡ് വരെയുള്ള ഇംഗ്ലീഷ് അക്ഷരമാലയിലെ ഏതെങ്കിലും അക്ഷരമാണ് ആല്‍ഫാബെറ്റിക് ചെക്ക് ഡിജിറ്റ്.
Be the first to comment