പഴയ എകെജി സെന്റര്‍ കെട്ടിടം ഒഴിപ്പിക്കണമെന്ന് ഹൈകോടതിയില്‍ ഹര്‍ജി. കേരള സര്‍വകലാശായുടെ 55 സെന്റ് കൈയേറിയെന്ന് ചൂണ്ടിക്കാട്ടി
കേരള സര്‍വകലാശാല മുന്‍ ജോയിന്റ് രജിസ്ട്രാര്‍ ആര്‍ ശശിധരനാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി സ്വീകരിക്കുന്നതോടെ കെട്ടിടത്തിലേക്ക് ആരെയും പ്രവേശിപ്പിക്കരുതെന്ന ആവശ്യവുമുണ്ട്. പൊതുതാത്പര്യ സ്വഭാവമുള്ളതിനാല്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേക്ക് ഹര്‍ജി മാറ്റിയിട്ടുണ്ട്.
നേരത്തെ പുതിയ എകെജി സെന്ററുമായി ബന്ധപ്പെട്ടും വിവാദങ്ങളുണ്ടായിരുന്നു. പുതിയ എകെജി സെന്ററിന് വേണ്ടി സിപിഐഎം ഭൂമി വാങ്ങിയത് കേസില്‍പ്പെട്ട ഭൂമിയാണെന്ന് അറിഞ്ഞുതന്നെയെന്നതടക്കം മുന്‍പി പുറത്ത് വന്നിരുന്നു. ഭൂമി രജിസ്റ്റര്‍ ചെയ്യുന്നതിന് മൂന്ന് മാസം മുന്‍പ് തന്നെ കേസുളള വിവരം സിപിഐഎമ്മിന്റെ ശ്രദ്ധയില്‍പെടുത്തിയതിന്റെ തെളിവ് പുറത്തുവന്നു. ഭൂമിയില്‍ ഉടമസ്ഥാവകാശം ഉന്നയിച്ച് സുപ്രിംകോടതിയെ സമീപിച്ച വിഎസ്എസ്സി ശാസ്ത്രജ്ഞ ഇന്ദുഗോപന്‍ അന്നത്തെ പാര്‍ട്ടി സെക്രട്ടറിക്കയച്ച കത്ത് പുറത്ത് വന്നതോടെയാണ് തെളിവുകള്‍ വെളിപ്പെട്ടത്.



Be the first to comment