എന്‍ഡിഎ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെ ചിത്രങ്ങളില്‍ രാജീവ് ചന്ദ്രശേഖറിനേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും മാത്രം ഉള്‍പ്പെടുത്തിയതില്‍ നേതൃത്വത്തിന് അതൃപ്തി. ചുമതലക്കാരെ വിളിച്ച് കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ദേശീയ സെക്രട്ടറി വിനോദ് ധാവടെ അതൃപ്തി അറിയിച്ചു. കേന്ദ്രമന്ത്രിമാരുടെയും മുന്‍ സംസ്ഥാന അധ്യക്ഷന്മാരുടെയും ചിത്രങ്ങള്‍ എവിടെയെന്നാണ് വിമര്‍ശനം.
കേന്ദ്ര മന്ത്രിമാരുടെയും മുന്‍ സംസ്ഥാന അധ്യക്ഷന്മാരുടെയും ചിത്രങ്ങള്‍ എവിടെയെന്ന് ധാവടെ ചോദിച്ചു. ഇതാരുടെയും കുടുംബ സ്വത്തല്ലെന്നടക്കം ധാവടെ രൂക്ഷമായി പ്രതികരിച്ചു. എന്‍ഡിഎ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ചുമതലയുള്ള ബിജെപി സംസ്ഥാന സെക്രട്ടറി അഞ്ജന,
ഐറ്റി സെല്‍ കണ്‍വീനര്‍ അഭിജിത്, ഓഫീസ് സെക്രട്ടറി ജയരാജ് കൈമള്‍ എന്നിവര്‍ക്കാണ് വിമര്‍ശനം.
പിന്നാലെ ഓഫീസിലെ ചിത്രങ്ങള്‍ മാറ്റി. കേന്ദ്രമന്ത്രിമാരുടെയും മുന്‍ സംസ്ഥാന അധ്യക്ഷന്മാരുടെയും ചിത്രങ്ങള്‍ ചേര്‍ത്താണ് എന്‍ഡിഎ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തത്.
ഇന്നലെയാണ് ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവില്‍ എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന വേളയില്‍ കാണുന്ന ചിത്രങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, രാജീവ് ചന്ദ്രശേഖര്‍, മുന്‍ സംസ്ഥാന അധ്യക്ഷന്‍മാരായ കുമ്മനം രാജശേഖരന്‍, സികെ പത്മനാഭന്‍, വി മുരളീധരന്‍, കെ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളുടെ ചിത്രങ്ങളും കേന്ദ്രമന്ത്രിമാരുമുണ്ട്. എന്നാല്‍ അത് ഉണ്ടാക്കുന്ന സമയത്ത് അങ്ങനെ ആയിരുന്നില്ല. ആദ്യം നിര്‍മിച്ച സമയത്ത് രാജീവ് ചന്ദ്രശേഖറിന്റെയും പ്രധാനമന്ത്രിയുടേയും ചിത്രങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.



Be the first to comment