ഭൂരിപക്ഷ വർഗീയതയെ ന്യൂനപക്ഷ വർഗീയത കൊണ്ട് എതിർക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് ന്യൂനപക്ഷ വർഗീയത ശക്തിപ്പെടാൻ കാരണമാകും. ഇല്ലാ കഥകൾ പ്രചരിപ്പിച്ച് കേരളത്തെ ഇകഴ്ത്താൻ ചിലർ ശ്രമിക്കുന്നു. ശബരിമല ശാസ്താവിനെ പോലെ വാവർക്കും ഈ നാട്ടിൽ പ്രാധാന്യമുണ്ടെന്നും വിവിധ സമുദായങ്ങളുടെ സഹവർത്തിത്വമാണ് നമ്മുടെ നാടിന്റെ പ്രത്യേകതയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇടതുപക്ഷം പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ അതിക്രമങ്ങള്‍ ഏതെങ്കിലും വിഭാഗത്തിനെതിരായ അതിക്രമമല്ല എന്നും രാജ്യത്ത് മതേതരം അത്രമാത്രം പ്രാധാന്യമുള്ളതാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
മതതീവ്രവാദ ശക്തികളെ എല്ലാകാലവും അകറ്റിനിര്‍ത്തിയ നാടാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ എഴുപതാം വാര്‍ഷിക സമാപന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.



Be the first to comment