
ഒമ്പത് വർഷം കൊണ്ട് പൊലീസിലെ മാറ്റം ശക്തിപ്പെട്ടുവെന്ന് മുഖ്യമന്ത്രി. സേനയിൽ ഉള്ളവർക്ക് ചരിത്ര ബോധം വേണം. സേനയിൽ സംഘടിക്കാനുള്ള അവകാശത്തിനായി പോരാടിയവരെ ഓർക്കണം. അതിദരിദ്രർ ഇല്ലാത്ത കേരളം.നവംബർ ഒന്നിന് അഭിമാനത്തോടെ പ്രഖ്യാപിക്കും. കേരളം വികസനത്തിന്റെ സ്വാദ് നുണയുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിട്ടത് കേരളം. ഈ ഘട്ടത്തിൽ കേന്ദ്രം സഹായിച്ചില്ല. സഹായിക്കാൻ തയ്യാറായവരെ പോലും പിന്തിരിപ്പിച്ചു. എല്ലാത്തിനും പിന്നിൽ കേരളം രക്ഷപെടടരുതെന്ന ഹീനമായ വികാരം. സംസ്ഥാനത്ത് ക്രമസമാധാന നില ഭദ്രം. ക്രമസമാധാന പാലനം മറ്റ് സംസ്ഥാനങ്ങൾക്ക് അസൂയ തോന്നും വിധം. മാന്യമായി ജീവിക്കാനുള്ള ശമ്പളം സേനയിലുണ്ട്. ജീവിക്കാനുള്ളത് കിട്ടുന്നില്ലെന്നാണ് അധ്യക്ഷ പ്രസംഗം കേട്ടാൽ തോന്നുക.
അത്ര പാപ്പരായി ആരും സേനയിൽ ഇല്ല. ഏത്ര കിട്ടിയാലും ഇനിയും വേണമെന്ന ചിന്ത പൊതുവെ ഉണ്ട്. ശമ്പളത്തിൽ കാലാനുസൃതമായ മാറ്റങ്ങൾ ഉണ്ടാവും.അധ്യക്ഷ പ്രസംഗത്തിൽ വേതന വർധനവ് ആവശ്യപ്പെട്ടിരുന്നു. നേർവഴിക്കു നീങ്ങുന്ന ഒരു ഉദ്യോഗസ്ഥനെതിരെയും നടപടി ഉണ്ടാവില്ല. ഇത് ഗ്യാരണ്ടി. നീതി രഹിതമായി നീങ്ങുന്നവർക്ക് സംരക്ഷിക്കില്ല. സേനയിലെ ജോലി ഭാരം സാധാരണ ഗതിയിൽ ഉണ്ടാവും. ഇത് കുറയ്ക്കാൻ ചെയ്യാനാവുന്നത് സർക്കാർ ചെയ്യും.
ടെൻഷന് അയവു വരുത്താൻ ഭദ്രമായ കുടുംബ ബന്ധം വേണം. ഒഴിവ് സമയം കുടുംബത്തിനൊപ്പം സന്തോഷം കണ്ടെത്തണം.കുടുംബത്തോടുള്ള കരുതൽ സമൂഹത്തോടുള്ള കരുതൽ കൂടിയാണ്. അഭിഭാഷക വിഷയത്തിൽ ചില നിർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടായി.നിയമത്തിനു മുന്നിൽ എല്ലാവരും സമം. ആർക്കും പ്രത്യേക സംരക്ഷണമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചർച്ച ചെയ്ത് പരിഹരിക്കാം. പൊലീസ് അനാവശ്യ ധൃതി കാണിക്കരുത്. പ്രശ്‌നം കോടതിക്ക് ഉള്ളിലാണ്. അഡ്വക്കേറ്റ് ജനറൽ വഴി ചർച്ച നടത്തും. നീതിയുക്തമായും കാര്യക്ഷമമായും പൊലീസ് ഇടപെടുമ്പോൾ സർക്കാർ ഒപ്പമുണ്ട്.ഒരുതരത്തിലുള്ള അങ്കലാപ്പും വേണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
Be the first to comment