വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയത് ശരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. താൻ കാറിൽ കയറ്റില്ലെന്ന ബിനോയ് വിശ്വത്തിന്റെ പരാമർശത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.ബിനോയ് വിശ്വമല്ല ഞാൻ. ഞാൻ പിണറായി വിജയനാണ്. കാറിൽ കയറ്റിയത് ശരി തന്നെ. അതിൽ മാറ്റമില്ല. ഞാൻ കാറിൽ കയറ്റിയല്ലോ. CPI ചതിയും വഞ്ചനയും കാണിക്കുമെന്ന് ഞങ്ങൾക്ക് അഭിപ്രായമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐയുമായി ഉള്ളത് ഊഷ്മളബന്ധം.
ചതിയന്‍ ചന്തുവെന്ന പേര് ആയിരം തവണ ചേരുന്നത് വെള്ളാപ്പള്ളി നടേശന് തന്നെയാണെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. വെള്ളാപ്പള്ളിയെ താന്‍ കാറില്‍ കയറ്റില്ല, കണ്ടാല്‍ ചിരിക്കും, കൈകൊടുക്കും. അത്രമാത്രമായിരിക്കും ഇടപെടല്‍ ബിനോയ് വിശ്വം പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന് മാര്‍ക്കിടാന്‍ ആരും അദ്ദേഹത്തെ ചുമതലപെടുത്തിയിട്ടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
അടുത്ത തിരഞ്ഞെടുപ്പിൽ ആര് നയിക്കുമെന്ന് ഞങ്ങൾ ഇതുവരെ ആലോചിച്ചിട്ടില്ല വ്യക്തിപരമായി തീരുമാനിക്കുന്നതല്ല. ഞാൻ മത്സരിക്കുന്ന കാര്യം ഞങ്ങൾ ഇതുവരെ ആലോചിച്ചിട്ടില്ല. വ്യക്തിപരമായി ഞാൻ ആലോചിക്കേണ്ട കാര്യമല്ല. പൊതുവേ പാർട്ടി തീരുമാനിക്കുകയാണ് പതിവ്. ഞാനാണോ നയിക്കേണ്ടത് എന്നത് ഞാൻ പറയേണ്ട കാര്യമല്ല. അതിൽ പാർട്ടി വ്യക്തത വരുത്തിക്കോളൂം.
തിരുവനന്തപുരം കോർപ്പറേഷനിലെ ചില ഡിവിഷനിൽ യുഡിഎഫ് വോട്ട് വല്ലാതെ കുറഞ്ഞു. അത് ബിജെപിക്ക് പോയതായിട്ടാണ് കാണുന്നത്. LDF ജയിച്ചു വരാൻ ഇടയുള്ള സ്ഥലത്ത് പരസ്പരം നീക്കുപോക്കുണ്ട്. നമ്മുടെ സമൂഹത്തിൻ്റെ ജാഗ്രതയിൽ കുറവ് വരുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ബിജെപി- കോൺഗ്രസ് ധാരണയുണ്ട്.
കോൺഗ്രസ് നാലു വോട്ടിനുവേണ്ടി ഏത് വർഗീയതയുമായും കൂടിച്ചേരുന്നതിന് മടി കാണിച്ചിരുന്നില്ല. അതിൻറെ ഭാഗമായിരുന്നു കോ-ലി-ബീ സഖ്യം. എന്നാൽ അതു പരാജയപ്പെട്ടു. വിവിധ ഘട്ടങ്ങളിൽ കോൺഗ്രസ് – ബി ജെ പി നീക്കുപോക്കും പരസ്പര ധാരണയും ഉണ്ടാക്കിയിട്ടുണ്ട്. നേമത്ത് ബിജെപി ജയിച്ചത് കോൺഗ്രസ് വോട്ട് കൊണ്ടാണ്. തൃശൂരിലും അതു തന്നെ സംഭവിച്ചു.
കുറച്ചു വോട്ടിനും നാല് സീറ്റിനും വേണ്ടി വർഗീയശക്തികളുമായി കൂട്ടുചേരുക എന്ന രാഷ്ട്രീയ ചെറ്റത്തരം ഞങ്ങൾ കാട്ടില്ല വർഗീയശക്തികളെ അകറ്റി നിർത്തും ഏതു വർഗീയതയും നാടിന് ആപത്ത് മാത്രമേ സൃഷ്ടിക്കൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



Be the first to comment