സഭകളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ട് എത്തുന്നു. ഇന്ന് കാഞ്ഞിരപ്പള്ളിയിൽ നടക്കുന്ന ഇൻഫാമിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ജോസ് കെ മാണിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും. കെ.സി വേണുഗോപാലം കോൺഗ്രസ് നേതാക്കളും ചടങ്ങിൽ എത്തുന്നുണ്ട്.
കർഷകരുടെ പ്രശ്നങ്ങളിലും വന്യജീവി ആക്രമണങ്ങളിലും സർക്കാരിനെതിരെ കടുത്ത നിലപാടാണ് ഇൻഫാം സ്വീകരിച്ചിരുന്നത്. ഇതിന് നേതൃത്വം നൽകുന്ന ബിഷപ്പുമാർ അടക്കമുള്ളവർ സർക്കാരിനെതിരൂക്ഷമായി വിമർശിക്കുന്നതിലേക്കും കാര്യങ്ങൾ എത്തിയിരുന്നു. ഈ പച്ചാലത്തിലാണ് സഭകളുമായി അടുക്കാനുള്ള നീക്കം സർക്കാർ നടത്തുന്നത്. ഇൻഫാമിന്റെ പരിപാടിയിൽ മുഖ്യമന്ത്രി തന്നെ നേരിട്ട് എത്തുന്നത് ഇതിൻറെ ഭാഗമായിട്ടാണ് എന്നാണ് വിലയിരുത്തൽ.
നേരത്തെ ജോസ് കെ മാണിയെ തന്നെ വേദിയിൽ എത്തിച്ച സഭയും സർക്കാരും തമ്മിലുള്ള അകൽച്ച കുറച്ചിരുന്നു. ഇന്ന് മുഖ്യമന്ത്രി കൂടിയെത്തുന്നതോടെ സഭ ഉന്നയിക്കുന്ന പ്രശ്നങ്ങൾ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കോൺഗ്രസ് നേതൃത്വവും ഇൻഫാമിന്റെ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. കെസി വേണുഗോപാൽ രാവിലെ നടത്തിയ സെഷൻ ഉദ്ഘാടനം ചെയ്തു.
തെരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കുന്നതുകൊണ്ട് തന്നെ സഭയെയും കർഷകരെയും പിണക്കാൻ സർക്കാർ മുതിർന്നേക്കില്ല. അതുകൊണ്ടുതന്നെ ബിഷപ്പുമാർ അടക്കമുള്ള ഇൻഫാം നേതൃത്വം പല ഡിമാൻഡുകളും മുന്നോട്ടുവെക്കാനും സാധ്യതയുണ്ട്.



Be the first to comment