
ഭരണ നിർവഹണം ഏറക്കുറെ തൃപ്തിയായി മുന്നോട്ട് പോകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചില കാര്യങ്ങൾ കേരളത്തിൽ നടക്കില്ല എന്ന ധാരണ ഉണ്ടായിരുന്നു. അതെല്ലാം തിരുത്താൻ കഴിഞ്ഞു. നടക്കില്ല എന്ന് കണക്കാക്കിയ പദ്ധതികൾ നടപ്പാക്കി. സർക്കാർ കാര്യം മുറപോലെ എന്ന ചൊല്ലുണ്ട്.
അവിടെയാണ് ചുവപ്പ് നാടയുടെ പ്രശ്നം ഉണ്ടാകുന്നത്. ഇക്കാര്യത്തിൽ എത്രമാറ്റം ഉണ്ടാക്കാൻ കഴിയുന്നു എന്നതാണ് പ്രധാനം. ഓൺലൈൻ സേവനങ്ങൾ വന്നതോടെ വലിയ മാറ്റം ഉണ്ടായി.എന്നാൽ പൂർണതയിൽ എത്തിയില്ല.
ആവശ്യങ്ങളായി വരുന്നവർ ദയ അർഹിക്കുന്നവർ എന്ന ധാരണ പാടില്ല. ഞങ്ങൾ ഭരിക്കാൻ ഇരിക്കുന്നവരും ജനങ്ങൾ ഭരിക്കപ്പെടുന്നവരും എന്ന ധാരണ പാടില്ല. അവരുടെ അവകാശമാണ് കൃത്യസമയത്ത് കാര്യങ്ങൾ നടക്കുക എന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൂർണതയിൽ എത്തുമ്പോഴാണ് ഭരണത്തിൻ്റെ സ്വാദ് അനുഭവിക്കാൻ പറ്റുന്നത്. ഫയലുകൾ പഠിച്ച് വേഗത്തിൽ ആക്കുക എന്നത് നാടിൻ്റെ ആവശ്യം. തടസങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കുക എന്നതാണ് ഈ അവലോകന യോഗത്തിൻ്റെ ലക്ഷ്യം. ഇപ്പോൾ തീർപ്പാക്കാൻ കഴിയുന്നവ വേഗത്തിൽ തീർക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Be the first to comment