
മുഖ്യമന്ത്രിക്കായുള്ള വാഴ്ത്ത്പാട്ട് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ പാടില്ലെന്ന് സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ. എംപ്ലോയീസ് അസോസിയേഷന്റെ സിൽവർ ജൂബിലി കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിന് അകലെ സെൻട്രൽ സ്റ്റേഡിയത്തിൽ പാട്ട് പാടും. മുഖ്യമന്ത്രി കെട്ടിടത്തിൻ്റെ നാട മുറിക്കുമ്പോൾ നൂറു വനിതകൾ ചേർന്ന് സെൻട്രൽ സ്റ്റേഡിയത്തിൽ ഗാനം ആലപിക്കുമെന്ന് സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ പ്രതികരിച്ചു.
‘പടയുടെ പടനായകനായി’ എന്ന് മുഖ്യമന്ത്രിയെ വിശേഷിപ്പിച്ചെഴുതിയ സംഘഗാനം സെക്രട്ടേറിയേറ്റിലെ 100 വനിതാ ജീവനക്കാർ വ്യാഴാഴ്ച കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയെ വേദിയിലിരുത്തി ആലപിക്കുമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.
കുറ്റപ്പെടുത്തലുകൾക്കും അധിക്ഷേപത്തിനും ആരോപണങ്ങൾക്കുമിടയിൽ ഒരു പുകഴ്ത്തൽ വരുമ്പോൾ മാധ്യമങ്ങൾ അസ്വസ്ഥരാകുന്നു എന്നാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വാഴ്ത്തു പാട്ടുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നിൽകിയത്. വ്യക്തി പൂജയ്ക്ക് നിന്ന് കൊടുക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Be the first to comment