കേരളത്തിൽ വികസന പ്രവർത്തനങ്ങൾ അന്യമാണെന്ന കാലം വിസ്മൃതിയിലായി കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2016 ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കിഫ്‌ബി വഴി അഭൂതപൂർവ്വമായ വികസന മുന്നേറ്റത്തിനാണ് നാട് സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ ഒമ്പതര വർഷത്തിനിടെ 90,562 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടന്നുവെന്നത് ഈ വികസനക്കുതിപ്പിന്റെ ബാഹുല്യം വെളിപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഓരോ വർഷമെടുത്താൽ 9603 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളെന്നാണ് കണക്ക്. അപ്രകാരം ഓരോ ദിവസവും 26 കോടി രൂപയുടെ വികസന പ്രവർത്തങ്ങൾ നടക്കുന്നുവെന്ന് ചുരുക്കം. പശ്ചാത്തല സൗകര്യ മേഖലയിലും നൂതന സംവിധാനങ്ങളുടെ കാര്യത്തിലും സ്വപ്നസദൃശമായ മാറ്റങ്ങൾ. കേരളത്തിന്റെ വളർച്ച അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുകയാണ്. ഈ നേട്ടങ്ങളെ ഊർജ്ജമാക്കി കൂടുതൽ ഉയരങ്ങളിലേക്ക് നമ്മുടെ നാടിനെ ഉയർത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്
കേരളത്തിൽ വികസന പ്രവർത്തനങ്ങൾ അന്യമാണെന്ന കാലം വിസ്മൃതിയിലായി കഴിഞ്ഞു. 2016 ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കിഫ്‌ബി വഴി അഭൂതപൂർവ്വമായ വികസന മുന്നേറ്റത്തിനാണ് നമ്മുടെ നാട് സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ ഒമ്പതര വർഷത്തിനിടെ 90,562 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടന്നുവെന്നത് ഈ വികസനക്കുതിപ്പിന്റെ ബാഹുല്യം വെളിപ്പെടുത്തുന്നു. ഓരോ വർഷമെടുത്താൽ 9603 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളെന്നാണ് കണക്ക്. അപ്രകാരം ഓരോ ദിവസവും 26 കോടി രൂപയുടെ വികസന പ്രവർത്തങ്ങൾ നടക്കുന്നുവെന്ന് ചുരുക്കം! പശ്ചാത്തല സൗകര്യ മേഖലയിലും നൂതന സംവിധാനങ്ങളുടെ കാര്യത്തിലും സ്വപ്നസദൃശമായ മാറ്റങ്ങൾ! കേരളത്തിന്റെ വളർച്ച അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുകയാണ്. ഈ നേട്ടങ്ങളെ ഊർജ്ജമാക്കി കൂടുതൽ ഉയരങ്ങളിലേക്ക് നമ്മുടെ നാടിനെ ഉയർത്തേണ്ടതുണ്ട്. അതിനായി ഒന്നിച്ചു മുന്നേറാം.



Be the first to comment