ജനങ്ങളെ ദുർ​ഗന്ധത്തിൽ നിന്ന് രക്ഷിക്കണം,വേട്ടയാടിയിട്ട് കാര്യമില്ല; ഫ്രഷ് കട്ട് പ്ലാന്റിനെതിരെ പി കെ കുഞ്ഞാലിക്കുട്ടി

താമരശേരിയിലെ ഫ്രഷ് കട്ട് പ്ലാന്റിനെതിരെ പ്രതിഷേധത്തിലേർപ്പെട്ട ജനങ്ങളെ വേട്ടയാടിയിട്ട് കാര്യമില്ലെന്ന് മുസ്ലിം ലീ​ഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ​ലീ​ഗ് ഏറ്റെടുക്കേണ്ട രാഷ്ട്രീയ വിഷയം എന്നതിനേക്കാളുപരി ഇത് ജനങ്ങളുടെ മൊത്തം പ്രശ്നമാണ്. നാട്ടുകാർ ഏറ്റെടുക്കേണ്ട സമരമാണിത്. ജനങ്ങളെ ഈ ദുർ​ഗന്ധത്തിൽ നിന്ന് രക്ഷിക്കാനുള്ള വഴികളൊരുക്കണം. അവരെ അടിച്ചൊതുക്കി പ്ലാന്റ് തുറക്കാനാണ് നീക്കമെങ്കിൽ അനുവദിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ജനങ്ങൾ നേരിടുന്ന പ്രയാസത്തിന് പരിഹാരം കാണാനുള്ള പരിഹാരം ഉടൻ തുടങ്ങണം. ജനങ്ങൾ സഹകരിക്കുമോ എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. മറിച്ച്. അടിച്ചമർത്തി ഇവരെ ഒതുക്കാമെന്നാണ് കരുതുന്നതെങ്കിൽ അതൊന്നും നടക്കില്ല. ​ലീ​ഗ് ഏറ്റെടുക്കേണ്ട രാഷ്ട്രീയ വിഷയം എന്നതിനേക്കാളുപരി ഇത് ജനങ്ങളുടെ മൊത്തം പ്രശ്നമാണ്. നാട്ടുകാർ ഏറ്റെടുക്കേണ്ട സമരമാണിത്. ഞങ്ങളുടെ എല്ലാ പിന്തുണയും ഉണ്ടാകും.’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ പ്ലാന്റ് തുറക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നീക്കത്തോട് ശക്തമായ ഭാഷയിലാണ് രാഷ്ട്രീ പാർട്ടികളുടെ പ്രതികരണം. ജനങ്ങളുടെ പരാതി പരിഹരിക്കാതെ ഫാക്ടറി തുറക്കാനനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐയും പ്രഖ്യാപിച്ചു. ജനപ്രതിനിധികളെ ക്ഷണിക്കാതെ കളക്ടർ വിളിച്ച രാഷ്ട്രീയപാർട്ടികളുടെ യോഗം യുഡിഎഫ് ബഹിഷ്കരിച്ചു.

നാളെ മുതൽ സമരം പുനരാംരഭിക്കുമെന്ന് സമരസമിതി അറിയിച്ചു. ഫ്രഷ് കട്ട് പുനരാരംഭിക്കുന്നത് മുന്നോടിയായി പ്രദേശത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*