ആശയപരമായി യോജിപ്പുള്ളവരുമായി യോജിക്കുമെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഇത് സംബന്ധിച്ച് യുഡിഎഫ് നയം വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രത്യേക അജണ്ട വച്ച് ഒരു പാര്‍ട്ടിയുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ഔപചാരികമായ ചര്‍ച്ചകള്‍ ഒരു പാര്‍ട്ടിയുമായി നടത്തിയിട്ടില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
‘ഇപ്പോള്‍ നടക്കുന്നത് അഭ്യൂഹം മാത്രമാണ്. ഔദ്യോഗികമായി ഒരു ചര്‍ച്ചയും നടന്നിട്ടില്ല. യുഡിഎഫ് നയം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ആശയപരമായി യോജിക്കാവുന്നവരുമായി യോജിക്കും. പ്രതിപക്ഷനേതാവ് പറഞ്ഞത് ഇനിയും ആളുകള്‍ വരുമെന്നാണ്. ഒരുപാര്‍ട്ടിയുമായി ഫോര്‍മല്‍ ആയി ഇതുവരെ ആരും ചര്‍ച്ച നടത്തിയിട്ടില്ല. നിലവില്‍ യുഡിഎഫിലേക്ക് കൂടുതല്‍ കക്ഷികള്‍ വരുന്ന ട്രെന്‍ഡ് ഉണ്ട്. അത് സ്വാഭാവികമാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെയും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ വിജയത്തെ തുടര്‍ന്ന് യുഡിഎഫ്ആണ് നെക്സ്റ്റ് എന്ന ഒരു ചിന്തയുണ്ടല്ലോ?. പല രാഷ്ട്രീയ പാര്‍ട്ടികളും യുഡിഎഫിനോടുള്ള നിലപാടില്‍ മാറ്റം വരുത്തിയിട്ടുണ്ട്’- കുഞ്ഞാലിക്കുട്ടി പറഞ്ഞു.



Be the first to comment