ട്രംപിന്റെ നേതൃത്വത്തിൽ ഗസ സമാധാന ഉച്ചകോടി; പ്രധാനമന്ത്രി പങ്കെടുക്കില്ല

ഗസ സമാധാന ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കും. ഉച്ചകോടിക്ക് നരേന്ദ്ര മോദിയെ അമേരിക്കയും ഈജിപ്തും ക്ഷണിച്ചിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നേതൃത്വം വഹിക്കുന്ന ഉച്ചകോടിക്ക് ഇരുപതിലധികം രാജ്യങ്ങൾക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നത്.

ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കുക, മിഡിൽ ഈസ്റ്റിൽ സമാധാനവും സ്ഥിരതയും ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് തിങ്കളാഴ്ച ഈജിപ്തിൽ ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഡോണാൾഡ് ട്രംപ് ഉൾപ്പെടെ ലോക നേതാക്കൾ നാളെ ഈജിപ്തിൽ നടക്കുന്ന പശ്ചിമേഷ്യ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കും.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺവും ബ്രിട്ടീഷ് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർയും ഈജിപ്തിൽ എത്തുമെന്ന് സ്ഥിരീകരിച്ചു. ഈജിപ്തിലേക്ക് പോകുന്നതിനുമുമ്പ് ട്രംപ് ഇസ്രായേൽ സന്ദർശിക്കും. നാളെ രാവിലെ ഹമാസ് ബന്ദികളെ മോചിപ്പിക്കാൻ തുടങ്ങും.

ഇന്നും നാളെയുമായി ബന്ദികൈമാറ്റം പൂർത്തിയാക്കണമെന്നാണ് അമേരിക്കൻ നിർദേശം.
സ്ഥിതിഗതികൾ നിരീക്ഷിക്കാൻ 200 യുഎസ് സൈനികരെ ഇസ്രയേലിൽ വിന്യസിച്ചിട്ടുണ്ടെന്നും അമേരിക്ക വ്യക്തമാക്കി. കരാറിന്റെ ഉറപ്പിൽ പതിനായിരക്കണക്കിനാളുകൾ ഗസയിലേക്ക് തിരിച്ചെത്തുകയാണ്.
അതേസമയം, ഗസയിൽ വിദേശ ഇടപെടൽ അംഗീകരിക്കില്ലെന്ന് പലസ്തീൻ ഇസ്ലാമിക് ജിഹാദ്, പോപ്പുലർ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് പലസ്തീൻ എന്നീ സംഘടനകൾ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*