
മണിപ്പൂരിലെ ജനങ്ങൾക്ക് ഒപ്പമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുക്കി–മെയ്തയ് വിഭാഗങ്ങൾക്കിടയിൽ ഐക്യത്തിന്റെ പാലം സൃഷ്ടിക്കണം. വംശീയ കലാപങ്ങൾക്ക് ഇരയായവരുടെ കുടുംബങ്ങളെ പ്രധാനമന്ത്രി നേരിൽ കണ്ടു. മണിപ്പൂരിൽ 8500 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
വംശീയ കലാപത്തിൽ എരിഞ്ഞ മണിപ്പൂരിൽ രണ്ടുവർഷത്തിനുശേഷമാണ് പ്രധാനമന്ത്രിയെത്തിയത്. കുക്കി–മെയ്തയ് വിഭാഗങ്ങൾക്ക് പ്രതിനിധ്യം ഉള്ള ചുരാചന്ദ്പുരിലും ഇംഫാലിലും കലാപത്തിന് ഇരയായവരുടെ കുടുംബങ്ങളെ പ്രധാനമന്ത്രി നേരിൽ കണ്ടു. പ്രധാനമന്ത്രിയോട് ആശങ്കകൾ പങ്കുവയ്ക്കുന്നതിനിടെ ചിലർ വിതുമ്പി.
മണിപ്പൂരിന്റെ കിരീടത്തിലെ രത്നം. അത് വടക്കുകിഴക്കിന് തിളക്കം നൽകും. അക്രമങ്ങൾ മണിപ്പൂരിന്റെ സൗന്ദര്യത്തിന് മങ്ങൽ ഏൽപ്പിച്ചു. പുരോഗതിക്ക് സമാധാനം അനിവാര്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മണിപ്പൂരിനെ ശാന്തിയുടെ പാതയിലേക്ക് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. മണിപ്പൂരിലെ യുവാക്കളെ ഹിംസയുടെ കരാളഹസ്തങ്ങളിൽ പോകാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മണിപ്പൂരിൽ ഇതിനോടകം കേന്ദ്രസർക്കാർ നടപ്പാക്കിയ വികസനങ്ങളും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ചുരാചന്ദ്പൂരിൽ 7300 കോടി രൂപയുടെയും ഇംഫാലിൽ 1200 കോടിയുടെയും വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു.
Be the first to comment