പിഎംശ്രീ പദ്ധതി മരവിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനം; ഫണ്ട് ലഭിക്കുന്നതിനായി വി.ശിവൻകുട്ടി ഡൽഹിയിലേക്ക്

പി എം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന് പിന്നാലെ, എസ്എസ്കെ ഫണ്ട് ലഭിക്കുന്നതിനായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഡൽഹിയിലേക്ക്. ഈ മാസം പത്തിന് കേന്ദ്ര വിദ്യഭ്യാസമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനാണ് ശ്രമം. പദ്ധതി മരവിപ്പിക്കാനുള്ള മന്ത്രിസഭാ യോഗ തീരുമാനം കേന്ദ്രത്തെ കത്ത് വഴി അറിയിക്കുന്നത് മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം ആയിരിക്കുമെന്ന് മന്ത്രി പറഞ്ഞു. കത്തിന്റെ കരട് തയ്യാറാക്കിയെങ്കിലും മുഖ്യമന്ത്രി ഫയൽ കണ്ടില്ലെന്നാണ് സൂചന.

പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളം പിൻമാറരുതെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. കരാറിൽ ഉറച്ചുനിൽക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാൻ പ്രതികരിച്ചിരുന്നുച്ചു. പിഎം ശ്രീ പദ്ധതിയിൽ ചേർന്ന ഉടൻ എസ്എസ്കെ ഫണ്ട് 320 കോടി രൂപ സംസ്ഥാനത്തിന് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ബുധനാഴ്ച പണം അനുവദിമെന്നായിരുന്നു അറിയിപ്പ്. പദ്ധതി മരവിപ്പിക്കാൻ തീരുമാനിച്ചതോടെ ഫണ്ട് അനുവദിക്കുന്നതിൽ നിന്ന് കേന്ദ്രം പിന്നോട്ട് പോയി എന്നാണ് വിവരം.

അതേസമയം സിപിഐഎം സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് ചേരും. ഇടതുമുന്നണിയിൽ തർക്കത്തിന് ഇടയാക്കിയ പി.എം. ശ്രീ പദ്ധതി സംബന്ധിച്ച ഒത്തുതീർപ്പിന് ശേഷം ഇതാദ്യമായാണ് സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റും സമിതിയും ചേരുന്നത്. ചർച്ച കൂടാതെ ധാരണ പത്രത്തിൽ ഒപ്പിട്ട നടപടിക്കെതിരെ എന്ത് നിലപാട് സ്വീകരിക്കും എന്നതാണ് സിപിഐഎം നേതൃയോഗങ്ങളെ ശ്രദ്ധേയമാക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*