
പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ബിഹാറും പശ്ചിമബംഗാളും സന്ദർശിക്കും. ഗയയിൽ പതിമൂവായിരം കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും. രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര തുടരുന്നതിനിടെയാണ്, മോദിയും ബിഹാറിലേക്കെത്തുന്നത്.
അതേസമയം വോട്ട് കൊള്ളക്കെതിരായ രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര വൻ വിജയമെന്ന് എഐസിസി വിലയിരുത്തൽ. ആദ്യ മൂന്ന് ദിവസവും മികച്ച ജന പിന്തുണയാണ് ബീഹാറിലെ ഗ്രാമങ്ങളിലും നഗരങ്ങിലും യാത്രക്ക് ലഭിച്ചത്. യുവാക്കൾക്കിടയിലും യാത്രയ്ക്ക് ലഭിക്കുന്ന സ്വീകാര്യത ഇന്ത്യാ സഖ്യത്തിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യത്തിന് ഊര്‍ജം പകരാന്‍ യാത്രയിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ. ബിഹാറിലെ 25 ജില്ലയിലാണ് പര്യടനം. സഖ്യത്തിലെ സംസ്ഥാനത്തെ ഘടകകക്ഷികളുടെ നേതാക്കളും എത്തും. സെപ്റ്റംബര്‍ ഒന്നിന് പട്‌ന ഗാന്ധി മൈതാനിയില്‍ ‘ഇന്ത്യസഖ്യ’ നേതാക്കള്‍ പങ്കെടുക്കുന്ന ബഹുജനറാലിയോടെ സമാപിക്കും.
Be the first to comment