
തിരുവനന്തപുരം: പ്രശസ്ത സാഹിത്യകാരൻ കെ ജി സേതുനാഥ് സ്‌മാരക സാംസ്‌കാരിക വേദിയുടെ പ്രഥമ സാഹിത്യ പുരസ്‌കാരം കവി ടിനോ ഗ്രേസ് തോമസിന്റെ ‘ആൺ വേലികളിൽ ആൺശലഭങ്ങളെന്നപോൽ’ എന്ന കവിതാസമാഹാരത്തിനു നൽകും. 10,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ജോർജ് ജോസഫ് കെ, അജീഷ് ദാസൻ, ടി രാമാനന്ദ കുമാർ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാരം നിർണയിച്ചത്.
ജൂലായ് 31 ന് വൈകിട്ട് 5 ന് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ നടക്കുന്ന കെ ജി സേതുനാഥ് ജന്മദിനാഘോഷ പരിപാടിയിൽ വച്ച് കവിയും ഗാനരചയിതാവുമായ കെ ജയകുമാർ പുരസ്കാരം സമ്മാനിക്കും. കെ ജി സേതുനാഥ് ജന്മദിനാഘോഷ പരിപാടി മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യുമെന്ന് കെ ജി സേതുനാഥ് സ്‌മാരക സാംസ്‌കാരിക വേദി പ്രസിഡൻ്റ് ഹരിയേറ്റുമാനൂര് സെക്രട്ടറി വിനു ശ്രീലകം എന്നിവർ അറിയിച്ചു.
Be the first to comment