എ ഐ ഫോട്ടോയിൽ നടപടിയുമായി പോലീസ്; എൻ സുബ്രഹ്മണ്യനെ കസ്റ്റഡിയിൽ എടുത്തു

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, മുഖ്യമന്ത്രി പിണറായി വിജയനൊപ്പം എന്ന തരത്തിൽ എ ഐ ചിത്രം പ്രചരിപ്പിച്ചെന്ന കേസിൽ കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യനെ കസ്റ്റഡിയിൽ എടുത്തു. ചേവായൂർ പോലീസ് വീട്ടിൽ പരിശോധന നടത്തിയതിന് ശേഷമായിരുന്നു സുബ്രഹ്മണ്യനെ കസ്റ്റഡിയിൽ എടുത്തത്. ചേവായൂർ സി ഐ മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിലെത്തിയത്. സമൂഹത്തില്‍ കലാപാഹ്വാനം നടത്തിയെന്ന വകുപ്പു ചുമത്തിയാണ് കേസെടുത്തത്.

പിണറായി വിജയനും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും തമ്മില്‍ ഇത്രമേല്‍ അഗാധമായ ബന്ധം ഉണ്ടാകാന്‍ എന്തായിരിക്കും കാരണമെന്ന കാപ്ഷനോടെയാണ് ഇരുവരും ഒരുമിച്ചു നില്‍ക്കുന്ന ഫോട്ടോകള്‍ കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗവും കോഴിക്കോട് ജില്ലിയിലെ മുതിര്‍ന്ന നേതാവുമായ എന്‍ സുബ്രമണ്യന്‍ പോസ്റ്റിട്ടത്.

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് നടപടി. വൈദ്യപരിശോധനയ്ക്ക് ശേഷം ചേവായൂർ സ്റ്റേഷനിൽ എത്തിച്ചായിരിക്കും സുബ്രമണ്യനെ ചോദ്യം ചെയ്യുക. ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സമാനമായ ചിത്രം പങ്കുവെച്ചിട്ടും തനിക്കെതിരെ മാത്രം കേസെടുത്തത് ഇത് രാഷ്ട്രീയ പ്രേരിതമാണെന്ന് സുബ്രമണ്യൻ ആരോപിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*