
ശബരിമലയെ ആഗോളതലത്തിൽ എത്തിക്കുന്നതിൻ്റെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ രാഷ്ട്രീയ വിവാദങ്ങൾ തുടരുന്നു. എസ്.എൻ.ഡി.പി, എൻ.എസ്.എസ് നേതൃത്വത്തെ സംഗമത്തിലേക്ക് നേരിട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യക്ഷൻ പി എസ് പ്രശാന്ത് ക്ഷണിച്ചിട്ടുണ്ട്. ഇരുവരും അയ്യപ്പ സംഗമത്തിന് പൂർണ്ണ പിന്തുണ അറിയിക്കുകയും ചെയ്തു.
അതേസമയം, അയ്യപ്പ സംഗമത്തിൽ രാഷ്ട്രീയമില്ലെന്ന് നിലപാട് ആവർത്തിക്കുകയാണ് ദേവസ്വം ബോർഡ്. അയ്യപ്പ സംഗമത്തിലേക്ക് കൂടുതൽ പേരെ ക്ഷണിക്കാനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ തീരുമാനം. ബിജെപിയുടെ നിയന്ത്രണത്തിലുള്ള ശബരിമല കർമ്മ സമിതി വിശ്വാസ സംഗമവുമായും മുന്നോട്ടുപോകാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.
Be the first to comment