മലപ്പുറം പൊന്നാനിയിൽ അപ്രതീക്ഷിത കടലാക്രമണം. 7 വള്ളങ്ങൾ തകർന്നു. പൊന്നാനി പാലപ്പെട്ടി അജ്മേർ നഗറിൽ ഇന്ന് പുലർച്ചെയുണ്ടായ കടലാക്രമണത്തിലാണ് വള്ളങ്ങൾ തകർന്നത്. മത്സ്യബന്ധനം കഴിഞ്ഞ് തീരത്ത് കയറ്റിയിട്ടിരുന്ന ഫൈബർ വള്ളങ്ങളാണ് അപ്രതീക്ഷിതമായുണ്ടായ കടലാക്രമണത്തിൽ തകർന്ന് കടലിൽ പോയത്. പുലർച്ചെ 3 മണിക്ക് അപ്രതീക്ഷിതമായി കടൽ കരയിലേക്ക് കയറുകയായിരുന്നു.
വള്ളങ്ങളിൽ ഉണ്ടായിരുന്ന യമഹ എൻജിനുകളും വലകളും തകർന്നു. ഒരു വള്ളത്തിന് 2 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നും ആകെ 15 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. കാണാതായ വള്ളങ്ങൾക്കായി കടലിൽ തിരച്ചിൽ തുടരുകയാണ്.



Be the first to comment